പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; വ്യാഴാഴ്ച ഉദ്ഘാടനത്തിന് സ്വിസ് സിനിമ പ്രദർശിപ്പിക്കും

ബെംഗളൂരു : പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാഴാഴ്ച വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.

ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ സാംസ്കാരിക പരിപാടിയുണ്ടാകും. സ്വിറ്റ്‌സർലൻഡ് സിനിമയായ ‘ബോൺഷർ ടിസിനോ’ആകും ഉദ്ഘാടന ചിത്രം.

എട്ടുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽനിന്നുള്ള 180 സിനിമകളുണ്ടാകും.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

കന്നഡ, ഇന്ത്യൻ, ഏഷ്യൻ, സമകാലീന ലോകസിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

മാർച്ച് ഏഴിന് വിധാൻസൗധയിലെ ബാങ്ക്വെറ്റ് ഹാളിൽ സമാപനച്ചടങ്ങ് നടക്കും. 28-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഇതുവരെ 2000 പ്രതിനിധികൾ രജിസ്റ്റർചെയ്തതായി ഫെസ്റ്റിവൽ കോർ കമ്മിറ്റി ചെയർമാൻ ഡോ. ത്രിലോക് ചന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts