തിരുവനന്തപുരത്ത് സഹോദരങ്ങൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന 2 വയസുകാരിയെ തട്ടിക്കൊണ്ടു പോയി

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി.

റെയിൽവേ സ്റ്റേഷനിരികിൽ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെ സ്കൂട്ടറിലെത്തിയ ഒരാൾ എടുത്തു കൊണ്ടു പോയെന്നാണ് പരാതി.

ബിഹാർ സ്വദേശികളായ അമർദീപ്- റമീന ദേവി ​ദമ്പതികളുടെ മകൾ മേരി എന്ന കുട്ടിയെയാണ് കാണാതായത്. പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കുട്ടിയും ഉറങ്ങാൻ കിടന്നത്. പിന്നീട് ഉണർന്നു നോക്കുമ്പോൾ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കൾ പറയുന്നു.

സംശയാസ്പദമായി ഒരു ആക്ടീവ സ്കൂട്ടർ സമീപത്തു വന്നിരുന്നുവെന്നും ഇവർ പറയുന്നു. ഒരാളേ ഈ സ്കൂട്ടറിലുണ്ടായിരുന്നുള്ളു എന്നും മൊഴിയുണ്ട്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. ന​ഗരത്തിൽ മുഴുവൻ പരിശോധന നടക്കുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts