ബെംഗളൂരു: കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വർണം കവർന്ന സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ പിടിയിൽ.
എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാർ എന്ന മാധവൻ (55), തൃശ്ശൂർ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികൾ.
കവർച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഉത്തർപ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എത്തിയത്.
സ്വർണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളുണ്ടെന്നും സ്വർണത്തിന്റെ നിലവാരം പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ഒരു കിലോയോളം സ്വർണം ഇവർ കൈക്കലാക്കുകയായിരുന്നു.
പിന്നീട് ഉടമയ്ക്ക് ചെന്നൈയിലെ ബി.ഐ.എസ്. ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള വ്യാജ നോട്ടീസും നൽകിയാണ് സംഘം ജ്വല്ലറിയിൽ നിന്ന് പോയത്.
സംശയം തോന്നിയ ജീവനക്കാരൻ ഇവരെ പിന്തുടർന്നതോടെ ഭയന്ന ഇവർ അതിവേഗത്തിൽ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇതോടെ യഥാർഥ ബി.ഐ.എസ്. ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമ പോലീസിനെ സമീപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.