നിലപാടുകള്‍ കൊണ്ട് പലപ്പോഴും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്.
അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ തുടങ്ങി പല സാമൂഹിക പ്രശ്നങ്ങളിലും പാർവതി പ്രതികരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പ്രണയത്തിനുള്ള സ്ഥാനവും തനിക്ക് അതിനോടുള്ള സമീപനവും തുറന്നു പറഞ്ഞിരിക്കുകയാണ് പാർവതി.
പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തല്‍.
ഓരോരുത്തർക്കും ഓരോ തരത്തില്‍ പറയുന്നതാണ് ഇഷ്ടം.
ചിലർ സിംഗിള്‍ എന്ന് പറയുന്നു.
ചിലർ സെല്‍ഫ് പാർട്ണേർഡ് എന്ന് പറയുന്നതാണ് ഇഷ്ടം.
ഞാനാണ് ഇപ്പോള്‍ എന്റെ പങ്കാളി.
എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്.
ഒരാള്‍ പങ്കാളിയായാല്‍ അവർ ഇതിന്റെയെല്ലാം ഭാഗമാകും.
പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്.
എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമെന്നില്ല.
എനിക്ക് നല്ല പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ചില ദിവസങ്ങളില്‍ ഞാനെത്ര ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നും.
എത്ര മാത്രം സ്നേഹിക്കുന്നു എന്നതിലും സനേഹിക്കപ്പെടുന്നതിലും.
കുറച്ച് കാലമായി ഞാൻ സിംഗിള്‍ ആണ്.
സെല്‍ഫ് പാർടർണർ സ്പേസില്‍ നിന്നാണ് പറയുന്നത്.
പങ്കാളിയില്ലാത്തത് എനിക്കൊരു വിടവായി തോന്നിയിട്ടില്ല.
ഇതിലേക്ക് എത്താൻ ഈ സുഹൃത്തുക്കള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
കാരണം അവർ കംപാനിയൻഷിപ്പിന്റെ പല സ്റ്റേജുകളിലാണ്.
ചിലർ കല്യാണം കഴിച്ചവരാണ്. ചിലർക്ക് കുട്ടികളുണ്ട്. ചിലർ ഡിവോഴ്സായി. ഞാനും രണ്ട് പേരും മാത്രമേ ഇപ്പോഴും സിംഗിള്‍ ആയിട്ടുള്ളൂ.
സിംഗിള്‍ എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല.
ഈ ജീവിതമേ എനിക്കറിയൂ. അതിഷ്ടവുമാണ്. സാധ്യതകള്‍ അനന്തമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.