ബെംഗളൂരു: ഇന്ദിരാ കാന്റീനുകളിൽ നൽകുന്ന ഭക്ഷണത്തിലും സ്കൂളിലെ ഉച്ചഭക്ഷണത്തിലും ഇനി ധാന്യ വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ.
മില്ലറ്റ്സ് ആൻഡ് ഓർഗാനിക് ഇന്റർനാഷണൽ ട്രേഡ് ഫെയർ 2024 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, ധാന്യത്തിന്റെ ഉപയോഗം സംബന്ധിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഉടൻ യോഗം വിളിക്കുമെന്ന് അറിയിച്ചു.
ധാന്യങ്ങൾ കഴിക്കുന്നത് ആരോഗ്യകരമാണെന്നും അത് കഴിക്കുന്ന നമ്മുടെ വിദ്യാർത്ഥികളെയും പൗരന്മാരെയും ശക്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞ മഴയും മണ്ണിന്റെ ഫലഭൂയിഷ്ഠതയും കുറവുള്ള സ്ഥലങ്ങളിലും ധാന്യങ്ങൾ കൃഷി ചെയ്യാം. നിരവധി ആരോഗ്യ ആനുകൂല്യങ്ങളുമാണ് അവ നൽകുന്നത്, അതിനാൽ മില്ലറ്റ് മേളകൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരും താൽപ്പര്യപ്പെടുന്നതായും, അദ്ദേഹം പറഞ്ഞു.
ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനം ഒരു പ്രത്യേക ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ഗുണമേന്മയുള്ള ധാന്യ വിത്തുകളുടെ ഉത്പാദനം, പുതിയ ഇനങ്ങളുടെ വികസനം, ധാന്യങ്ങളുടെ കയറ്റുമതി മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് കേന്ദ്രം സൗകര്യമൊരുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കെമിക്കൽ കലർന്ന ഭക്ഷണത്തിന്റെ ഉപഭോഗം പല രോഗങ്ങൾക്കും പ്രധാന കാരണമായി പറയപ്പെടുന്നതിനാൽ രാസവസ്തു രഹിത ഭക്ഷണം വളർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.