ബെംഗളൂരു : നഗരത്തിൽ വ്യാജനമ്പർ പ്ലേറ്റുകളുപയോഗിക്കുന്നത് കൂടിവരുന്ന സാഹചര്യത്തിൽ വാഹനപരിശോധന ഊർജിതമാക്കി ട്രാഫിക് പോലീസ്.
ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് മറച്ചതിന് 34 കാരനായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ എയർപോർട്ട് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.
ട്രാഫിക് പോലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതി സുധീർ കുമാറിനെ കണ്ടെത്തി കൂടുതൽ അന്വേഷണത്തിനായി മോട്ടോർ സൈക്കിൾ സഹിതം മഹാദേവപുര പോലീസിന് കൈമാറി.
രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്പർ പ്ലേറ്റുകളുമായും നിരത്തിലറങ്ങിയ ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് പിടികൂടുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നമ്പർ പ്ലേറ്റ് മറച്ചതിന് 22 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് മാസം മുമ്പ് ഡ്രൈവ് ആരംഭിച്ചതിന് ശേഷം ട്രാഫിക് പോലീസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് കേടായ നമ്പർ പ്ലേറ്റുകൾക്കെതിരെ 1,13,517 കേസുകളും നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടുന്ന വാഹന ഉടമകൾക്കെതിരെ 1,535 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റോഡിലെ സി.സി.ടി.വി. ക്യാമറകളിൽനിന്നും പോലീസ് ഉദ്യോഗസ്ഥരിൽനിന്നും രക്ഷപ്പെടാൻ നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് വാഹനമോടിച്ചവർക്കെതിരേ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.