ജനുവരി ഏഴിന് ബെംഗളൂരുവിൽ നടക്കുന്ന ചിത്ര സന്തേയുടെ 21-ാമത് എഡിഷനിൽ 22 സംസ്ഥാനങ്ങളിൽ നിന്നായി 1500 കലാകാരന്മാർ പങ്കെടുക്കും.
കർണാടക ചിത്രകലാ പരിഷത്ത് (കെസിപി) സംഘടിപ്പിക്കുന്ന വാർഷിക കലാമേളയുടെ ഈ വർഷത്തെ പതിപ്പ് ബഹിരാകാശ ഗവേഷണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾക്കായി സമർപ്പിക്കും.
കലാമേള ജനുവരി ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പ്രഫഷണൽ ആർട്ടിസ്റ്റുകൾ, ഹോബി ആർട്ടിസ്റ്റുകൾ, പരമ്പരാഗത ചിത്രകാരന്മാർ, കലാവിദ്യാർത്ഥികൾ, സ്ഥാപനങ്ങൾ എന്നിവരുൾപ്പെടെ മൊത്തം 2,726 അപേക്ഷകളാണ് സംഘാടകർക്ക് ഈ വർഷം ലഭിച്ചത്.
ഏകദേശം 1,386 (51%) അപേക്ഷകൾ കർണാടകയിൽ നിന്നും, 7.6% പ്രത്യേക കഴിവുള്ള കലാകാരന്മാരിൽ നിന്നും, 6% മുതിർന്ന പൗരൻമാരായ കലാകാരന്മാരിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.
പ്രത്യേക കഴിവുള്ള ഒരു കലാകാരന്റെയും മുതിർന്ന പൗരൻമാരായ കലാകാരന്മാരുടെയും അപേക്ഷകൾ നിരസിച്ചിട്ടില്ലന്ന് കെസിപി പ്രസിഡന്റ് ബി എൽ ശങ്കർ പറഞ്ഞു.
കെസിപി കാമ്പസിനുള്ളിൽ കുമാരകൃപ റോഡിലും ക്രസന്റ് റോഡിലും ആർട്ട് സ്റ്റാളുകളും സേവാദൾ ഗ്രൗണ്ടിലും ശിവാനന്ദ സർക്കിൾ മുതൽ ഗുരുരാജ വരെയുള്ള സർവീസ് റോഡുകളിലും കല്യാണ മണ്ഡപം വരെയും 300 സ്റ്റാളുകൾ കൂടി ഒരുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.