ബെംഗളൂരു: നവജീവ ആശ്രമത്തിന്റെ ചുമതലയിൽ ഹെന്നൂർ എച്ച്.ബി.ആർ.എൽ., ബി.ഡി.എ. കോപ്ലക്സിന് സമീപം ആയിരത്തോളം പേർക്കിരിക്കാവുന്ന 2 ഹാളുകളുള്ള നവജീവ വെൻഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു.
നവജീവ ആശ്രമം സ്ഥാപകൻ ഡോ.ജോൺ താന്നിക്കലിന്റെ അധ്യക്ഷതയിൽ കർണാടക ഊർജവിഭവ മന്ത്രി കെ.ജെ.ജോർജ് കൺവെൻഷൻ സെൻറർ ഉദ്ഘാടനം ചെയ്തു.
റവ. ഏണസ്റ്റ് ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഡോ.വിനീത കെഎൻ ഹെൻസൺ സ്വാഗതവും സിസ്റ്റർ മേരി താന്നിക്കൽ സമർപ്പണ പ്രാർത്ഥനയും നടത്തി.
ഡോ. ആശിഷ് ക്രിസ്പാൽ മുഖ്യ സന്ദേശം നൽകി.
ന്യൂ ലൈഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.എബ്രഹാം മാത്യൂ, സിസ്റ്റർ ലൗവ് ലി താന്നിക്കൽ എന്നിവർ മുഖ്യാതിഥികളെ ആദരിച്ചു.
റവ.ജോൺ മാത്യൂ, റവ.ഷൈൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
വിവിധ ക്രൈസ്തവ സഭാ നേതാക്കളും ശുശ്രൂഷകരും വേദശാസ്ത്ര വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.