യുവതിയും കുഞ്ഞും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി

ബംഗളൂരു: വൈദ്യുതാഘാതമേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കർണാടക ഊർജ മന്ത്രി കെജെ ജോർജ്ജ്.

ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ ഹോപ്പ് ഫാം ജംഗ്ഷനു സമീപമായിരുന്നു ദാരുണമായ സംഭവം നടന്നത്.

സൗന്ദര്യ എന്ന യുവതിയാണ് മരിച്ചത്. സംഭവസ്ഥലത്ത് സൗന്ദര്യയുടെ ഭർത്താവു ഉണ്ടായിരുന്നെങ്കിലും മകളെയും ഭാര്യയെയും രക്ഷിക്കാൻ സാധിച്ചില്ല.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കടുഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.

കർണാടക ഊർജ മന്ത്രിയായ കെജെ ജോർജ്ജ് X-ലൂടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അശ്രദ്ധയ്ക്ക് മൂന്ന് ബെസ്കോം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും X-ലൂടെ അദ്ദേഹം പരാമർശിച്ചു.

അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts