തിരുവനന്തപുരം: കേരളത്തിലെ എട്ട് ട്രെയിനുകള്‍ നവംബര്‍ 18, 19 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.
യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു.
- ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
- എറണാകുളം-ഷൊറണൂര്‍ മെമു എക്സ്പ്രസ് (06018)
- എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും
- ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് (16604)
- ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017)
- ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449)
- എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.