ബംഗളൂരു: അഞ്ച് വർഷത്തേക്ക് നമ്മുടെ സ്വന്തം സർക്കാരുണ്ടാകുമെന്നും ഞാൻ തുടരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹംപിയിലെ കർണാടക സെലിബ്രേഷൻ 50ന്റെ ഉദ്ഘാടനത്തിനും മറ്റ് ചടങ്ങുകൾക്കുമായി ഹൊസ്പേട്ടിലെത്തിയതായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പാർട്ടിക്കുള്ളിൽ വിഭാഗീയതയ്ക്ക് കാരണമായതായി റിപ്പോർട്ട്. അതെസമയം സർക്കാരി ഭരണമാറ്റത്തെക്കുറിച്ച് പ്രതികരിക്കരുതെന്ന് മന്ത്രിമാർക്കും എംഎൽഎമാർക്കും കോൺഗ്രസ് സംസ്ഥാന ഇൻചാർജ് രൺദീപ് സിങ് സുർജേവാല മുന്നറിയിപ്പ് നൽകി
2.5 വർഷത്തിന് ശേഷം മുഖ്യമന്ത്രിയെ മാറുമോയെന്ന ചില എംഎൽഎമാരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സ്ഥാനത്ത് തുടരുമെന്ന് പറഞ്ഞുകൊണ്ട് എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. “ഞങ്ങളുടെ സർക്കാർ അതിന്റെ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കും. ഞാൻ ഇപ്പോൾ മുഖ്യമന്ത്രിയാണ്, ഞാൻ തുടരും,” വിജയനഗര ജില്ലയിലെ ഹോസ്പേട്ടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ജാതികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ചില എംഎൽഎമാർ പാർട്ടിയോട് ശുപാർശ ചെയ്തിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ബുധനാഴ്ച ബെംഗളൂരുവിലെത്തി മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവന.
യോഗത്തിന് ശേഷം എം.എൽ.എമാർക്കും മന്ത്രിമാർക്കും സർക്കാരിനെയും പാർട്ടിയെയും കുറിച്ച് പാർട്ടി ഫോറത്തിന് പുറത്ത് അഭിപ്രായം പറയരുതെന്ന് സുർജേവാല മുന്നറിയിപ്പ് നൽകി അല്ലെങ്കിൽ അച്ചടക്കനടപടിയിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.
ലോക്‌സഭാ തിരഞ്ഞെടുപ്പും ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും നിയമനങ്ങൾ ചർച്ച ചെയ്യാനാണ് കെസി വേണുഗോപാലും സുർജേവാലയും ബെംഗളൂരുവിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലായിരുന്നു സിദ്ധരാമയ്യയും ശിവകുമാറും. ശിവകുമാറിനെ കോൺഗ്രസ് ഹൈക്കമാൻഡ് അനുനയിപ്പിച്ച് ഡിവൈസിഎം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. അന്നുമുതൽ, പകുതി കാലാവധിക്കുശേഷം കോൺഗ്രസ് നേതൃത്വം ശിവകുമാറിന്റെ ആവശ്യങ്ങൾ അംഗീകരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.