ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ് രാജ്. ‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന ചിത്രം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താങ്കൾ മോദിയോടും ബി.ജെ.പിയോടും അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയുടെ കഠിനയത്നത്തെ പരിഹസിക്കണമെന്ന് ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലർ ഓർമ്മിപ്പിച്ചു. നടന്റേത് അന്ധമായ രാഷ്ട്രീയ വിരോധമാണെന്ന് പറയുന്നവരും ട്രോളുന്നത് ദേശീയതയാണെന്നും പലരും കുറിച്ചു.…
Read MoreMonth: August 2023
മലിനജലം കുടിച്ച് 13 പേർ ആശുപത്രിയിൽ
ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…
Read Moreറഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം
മോസ്കോ: ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3 ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ ഇടിച്ചതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണ് റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ വൈകിട്ട് അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ…
Read Moreഎം.ഡി.എം.എയുമായി മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: എം.ഡി.എം.എ വിൽപനക്കിടെ മൂന്നു പേരെ മംഗളൂരു പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയുമായും നഗരത്തിലെ പ്രമുഖ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥി ഉബൈദ് കുന്നുമ്മൽ (21), മംഗളൂരു തലപ്പാടിയിലെ അബ്ദുൾ റൗഫ് (29), കോഴിക്കട ജീവനക്കാരനും ചിക്കമംഗളൂരു മുടിഗെരെ സ്വദേശിയുമായ മുഹമ്മദ് ഇർഷാദ് (21) ആണ് അറസ്റ്റിലായത്. മൂന്നുപേരും ചേർന്ന് നഗരത്തിൽ ജെപ്പുവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീണത്. 13,750 രൂപ വില കണക്കാക്കുന്ന 5.071…
Read Moreനഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി 7 മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല
ബെംഗളൂരു: നഗരത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നാലാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി ഏഴ് മാസത്തിന് ശേഷം, സമാനമായ കേസുകളും കാണാതായ പരാതികളും ട്രാക്ക് ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലന്ന് കർണാടകയിലെ റെയിൽവേ പോലീസ് അവകാശപ്പെടുന്നു. ഡിസംബർ ആറിന് സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ ബൈയപ്പനഹള്ളി മെമു സ്പെഷ്യൽ ട്രെയിൻ നമ്പർ 06527 നിന്നും റിസർവ് ചെയ്യാത്ത ഒരു കോച്ചിൽ മഞ്ഞ ചാക്കിൽ പൊതിഞ്ഞ നിലയിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തി. . മറ്റ് ലഗേജുകൾക്കൊപ്പം തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് യശ്വന്ത്പൂർ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു; സർക്കാർ സ്‌കൂൾ അധ്യാപകനെതിരെ കേസ്
ബെംഗളൂരു: ഭാൽക്കി താലൂക്കിലെ ബീദറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച 34 കാരനായ സർക്കാർ സ്കൂൾ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. ഓഗസ്റ്റ് അഞ്ചിനാണ് വിവാഹം നടന്നത്. ബാൽക്കിതാലൂക്കിലെ സർക്കാർ പ്രൈമറി സ്കൂളിലെ 34-കാരനായ അധ്യാപകനെതിരേയാണ് പോലീസ് കേസെടുത്തത്. വനിതാ ശിശുക്ഷേമ വകുപ്പിലെ ശിശു വികസന പ്ലാനിംഗ് ഓഫീസർക്ക് ശൈശവ വിവാഹത്തെ പറ്റി ഗ്രാമവാസികളിലൊരാൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ശൈശവ വിവാഹ നിരോധന നിയമപ്രകാരം അധ്യാപകനെതിരെ മെഹകർ പോലീസ് സ്റ്റേഷനിൽ വനിതാ- ശിശുക്ഷേമ വകുപ്പ് പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും…
Read Moreചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്ന ചന്ദ്രോപരിതലത്തിലത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഈ മാസം 23 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്നത്. വിവിധ ത്രസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് പതിയെ താഴുന്ന ലാന്‍ഡര്‍ ഏകദേശം 100 മീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്ത് തടസ്സങ്ങള്‍ വിലയിരുത്തും. കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍, വേഗം കൃത്യമായി നിര്‍ണയിക്കും, തുടര്‍ന്നാണു സോഫ്റ്റ് ലാന്‍ഡിങ്. ശേഷം ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാംപിലൂടെ…
Read Moreകേരള പോലീസ് എന്ന വ്യാജേന തട്ടിപ്പ്: നഗരത്തിലെ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ
ബെംഗളൂരു: കേരള പോലീസ് എന്ന വ്യാജേന തട്ടിപ്പ് നടത്താൻ ശ്രമിച്ച നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിയെ ഉർവ താണ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പള്ളിവാസിൽ സ്വദേശി ബെനഡിക്ട് സാബു (25) ആണ് അറസ്റ്റിലായത്. മംഗലാപുരത്തെ പ്രശസ്തമായ നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ് ബെനഡിക്റ്റ് സാബു. പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റുള്ളവരെ പ്രതി കബളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉർവ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയിൽ നിന്ന് റോ, കേരള സംസ്ഥാന പോലീസ് കൃഷി വകുപ്പ് കർഷക ക്ഷേമ വകുപ്പ്…
Read Moreതമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിന്റെ പ്രതിധ്വനി: ഇന്നും നാളെയും മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് വേ ഗതാഗതം ബിജെപി തടയും;വിശദാംശങ്ങൾ
ബെംഗളൂരു: തമിഴ്‌നാടിന് (ടിഎൻ) കാവേരി ജലം വിട്ടുനൽകാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) കർണാടക രാജ്യ കർഷക സംഘവും (മാതൃസംഘടന) ബന്ദ് പ്രഖ്യാപിച്ചതിനാൽ ആഗസ്റ്റ് 21 ഓഗസ്റ്റ് 22 ദിവസങ്ങളിൽ മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് വേയിൽ കാര്യമായ ഉപരോധം ഉണ്ടാകും. ഇന്ന് രാവിലെ തങ്ങളുടെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി നേതാക്കളും പാർട്ടി അംഗങ്ങളും എക്‌സ്‌പ്രസ്‌വേയിൽ ഇണ്ടുവാലു ബൈപാസിനടുത്തും യെലിയൂർ സർക്കിളിനും അമരാവതി ഹോട്ടൽ പരിസരത്തും ഗണ്യമായ കർഷകരെ അണിനിരത്താൻ ഒരുങ്ങുകയാണ്. അതുപോലെ ആഗസ്ത് 22 ന് രാവിലെ 10.30 ന്…
Read Moreഓണം ശ്രാവണ പുലരി 2023; വിപുലമായി ആഘോഷിച്ച് എസ്.എം.ഒ.എൻ.ഡി.ഒ -3 ഓണം സാംസ്‌കാരിക സമിതി
ബെംഗളൂരു: മലയാളികളുടെ സ്വന്തം ആഘോഷമായ ഓണനാളിനെ വിപുലമായി സ്വീകരിച്ചിരിക്കുകയാണ് എസ്.എം.ഒ.എൻ.ഡി.ഒ -3 യിലെ ഒരു പറ്റം സാംസ്‌കാരിക സമിതി അംഗങ്ങൾ. ഇലക്‌ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ -3 (SMONDO-3 ) ഓണം സാംസ്‌കാരിക സമിതി 19, 20 തീയതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ആയ “ഓണം ശ്രാവണ പുലരി 2023” കെങ്കേമമായി ആഘോഷിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സാംസ്‌കാരിക പരിപാടികളോടൊപ്പം തന്നെ തീവ്രം ചെണ്ടമേളം ഫ്യൂഷൻ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, ഓണസദ്യ , കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട് , വിഭവ…
Read More