ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജയനഗറിലെ ബിഎംടിസി ഡിപ്പോ നമ്പർ 4 അപ്രതീക്ഷിതമായി സന്ദർശിച്ച രജനീകാന്ത് അവിടെ ജോലിക്കാരുമായി ആശയവിനിമയം നടത്തി. സന്ദർശനത്തിനിടെ ബിഎംടിസി ജീവനക്കാർക്കൊപ്പം സൂപ്പർ താരം സെൽഫിയുമെടുത്തു.
Actor @rajinikanth surprised everyone by visiting a @BMTC_BENGALURU Depot in today. He was working as a bus conductor in #Bengaluru before his entry into the cinema and was put on the route 10A in BMTC. @THBengaluru @the_hindu pic.twitter.com/2qLmsqKWXz
— Darshan Devaiah B P (@DarshanDevaiahB) August 29, 2023
സിനിമാരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് താരം ബെംഗളൂരുവിൽ ബസ് കണ്ടക്ടറായിരുന്നു. ആ സമയത്ത്, ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിൽ (ബിടിഎസ്, ഇപ്പോൾ ബിഎംടിസി) റൂട്ട് 10 എയിലേക്കാണ് അദ്ദേഹം നിയമിക്കപ്പെട്ടിരുന്നത്.
നടന്റെ സന്ദർശനത്തെക്കുറിച്ച് ബിഎംടിസിയിൽ ആരും അറിഞ്ഞിരുന്നില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത് ഒരു അപ്രതീക്ഷിത സന്ദർശനമായിരുന്നവെന്നും ഡ്രൈവർമാർ, കണ്ടക്ടർമാർ, ഡിപ്പോ സ്റ്റാഫ് എന്നിവരടങ്ങുന്ന ഞങ്ങളുടെ ജീവനക്കാരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
മുമ്പ് ഡിപ്പോയിലെ ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ഇതൊരു ഗൃഹാതുരമായ അനുഭവമായിരിക്കാമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.