ട്രെയിനില്‍ വിദ്യാര്‍ത്ഥിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിയായ മലയാളി പിടിയില്‍

ട്രെയിനില്‍ വിദ്യാര്‍ത്ഥിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫാണ് അറസ്റ്റിലായത്.

കോയമ്പത്തൂര്‍ -മംഗളൂരു ഇന്റര്‍സിറ്റി ഏക്‌സ്പ്രസിലാണ് സംഭവം. നഗ്‌നത പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങളും അനുഭവക്കുറിപ്പും വിദ്യാര്‍ത്ഥി സാമൂഹ്യക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

വീട്ടില്‍ നിന്നും സുള്ള്യയിലെ കോളേജിലേക്ക് കോയമ്പത്തൂ- മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് വിദ്യാര്‍ത്ഥിനിക് നേരെ നഗ്‌നത പ്രദര്‍ശനം ഉണ്ടായത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ട്രെയിന്‍ യാത്രക്കിടെ ജോര്‍ജ് ജോസഫ് വസ്ത്രം മാറ്റി ലൈംഗീക അവയവം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.

ഉടന്‍തന്നെ വിദ്യാര്‍ത്ഥി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ബഹളം വെക്കുകയും ചെയ്തതോടെ ഇയാള്‍ സീറ്റില്‍ നിന്നും ഇറങ്ങി ഓടി.തുടര്‍ന്ന് സഹയത്രികര്‍ പിന്തുടര്‍ന്ന ്പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസാണ് കേസെടുത്തത്.സംഭവം നടന്നത് കണ്ണൂരിനും പയ്യന്നൂരിനും ഇടയിലായതിനാല്‍ കേസ് കണ്ണൂര്‍ റെയില്‍വേ പോലീസിന് കൈമാറിയിട്ടുണ്ട്.

അറസ്റ്റ് ചെയ്ത ജോര്‍ജ് ജോസഫിനെ ആള്‍ ജാമ്യത്തില്‍ പോലീസ് വിട്ടിരുന്നു.ഇതിന് പിന്നാലെയാണ് തനിക്ക് നേരിട്ട ദുരനുഭവം പെണ്‍കുട്ടി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts