‘ബോഗി ബോഗി’; നഗരത്തിൽ റെസ്റ്റോറന്റ് ആയി മാറാൻ ഒരുങ്ങി റെയിൽവേ കോച്ചുകൾ

ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ബെംഗളൂരുവിലെ രണ്ട് സ്ഥലങ്ങളിൽ തീം അടിസ്ഥാനമാക്കിയുള്ള റെയിൽ കോച്ച് റെസ്റ്റോറന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.

മജസ്റ്റിക്കിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനിലും ബൈയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിലും (എസ്എംവിടി) റെയിൽ കോച്ച് റെസ്റ്റോറന്റ് സ്ഥാപിക്കുമെന്ന് മുതിർന്ന എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ബോഗി ബോഗി’ എന്നാണ് റെയിൽ കോച്ച് റെസ്റ്റോറന്റിന് പേരിട്ടിരിക്കുന്നത്.

റെയിൽ കോച്ച് റെസ്റ്റോറന്റിൽ ഒരു റെയിൽവേ കോച്ച് തന്നെയാകും ഉപയോഗിക്കുക. ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവരുടെ അഭിരുചിക്കനുസരിച്ച് റെയിൽ കോച്ച് പരിഷ്കരിക്കും. തീം അടിസ്ഥാനമാക്കിയുള്ള റെയിൽ കോച്ച് റെസ്റ്റോറന്റുകൾ ഒക്ടോബറോടെ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ തുടങ്ങും.

വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ സന്ദർശകരുടെ രുചിമുകുളങ്ങൾ തൃപ്തിപ്പെടുത്തുന്ന തരത്തിൽ റെസ്റ്റോറന്റ് രൂപകൽപ്പന ചെയ്യാൻ SWR പദ്ധതിയിടുന്നത് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കാൻ പ്രത്യേകം അടുക്കളകളുണ്ടാകും.

റെസ്റ്റോറന്റുകളിൽ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ ലഭിക്കും, കോച്ച് റെസ്റ്റോറന്റിനുള്ളിൽ 50 പേർക്ക് ഇരിക്കാനുള്ള ശേഷിയും കോച്ചിന് പുറത്ത് കുറച്ച് സീറ്റുകളും ലഭിക്കും.

ഹുബ്ബള്ളിയിലെ ശ്രീ സിദ്ധാരൂധ സ്വാമി റെയിൽവേ സ്റ്റേഷനിൽ എസ്.ഡബ്ലിയൂ.ആർ ഇതിനകം തീം അടിസ്ഥാനമാക്കിയുള്ള ഒരു റെയിൽ കോച്ച് റെസ്റ്റോറന്റ് സ്ഥാപിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനുകളുടെ പ്രധാന ഗേറ്റിന് സമീപമായിരിക്കും റെയിൽ കോച്ച് റെസ്റ്റോറന്റുകൾ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു. റെസ്റ്റോറന്റ് എയർകണ്ടീഷൻ ചെയ്യും.

കൂടാതെ, റെയിൽ കോച്ച് റെസ്റ്റോറന്റിന്റെ ഡൈനിംഗ് സ്ഥലത്തിന് പുറത്ത് ഇരിപ്പിട ക്രമീകരണങ്ങൾ ഉണ്ടായിരിക്കും, അത് എയർകണ്ടീഷൻ ചെയ്യാത്തതാണ്.

നവീകരിച്ച റെയിൽവേ കോച്ചിൽ പെയിന്റിംഗുകൾ, ഊഷ്മള ലൈറ്റുകൾ, സുഖപ്രദമായ സീറ്റുകൾ എന്നിവയുണ്ടാകും.

നിലവിൽ, ഓരോ സ്റ്റേഷനിലും ഇത്തരത്തിലുള്ള ഒരു റസ്റ്റോറന്റ് മാത്രം ആരംഭിക്കാനാണ് എസ്‌ഡബ്ല്യുആർ പദ്ധതിയിട്ടിരിക്കുന്നത്.

പ്ലാൻ അനുസരിച്ച്, തിരഞ്ഞെടുക്കപെടുന്ന കരാറുകാർക്ക് ഒരു ഒഴിഞ്ഞ കോച്ച് അനുവദിക്കും, അവർക്ക് അത് തീം അടിസ്ഥാനമാക്കിയുള്ള റെസ്റ്റോറന്റാക്കി മാറ്റാൻ കഴിയും, അത് മുഴുവൻ സമയവും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us