കള്ളന്റെ നല്ല മനസ്; മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ഒന്നുമില്ല, 500 രൂപ വീട്ടുകാരന് നല്‍കി കള്ളന്‍

ROBBERY

ഡൽഹി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്.

ജൂലായ് 21 ന് രാത്രിയില്‍ വിരമിച്ച എന്‍ജിനിയറുടെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്.

ദില്ലിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന്‍ പറഞ്ഞു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയ സമയത്ിതാണ് മോഷ്ടാവ് വീട്ടിലെത്തിയത്.

പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്.

വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്.

വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts