തിരുവനന്തപുരം :അൻപത്തിമൂന്നാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.
രേഖ എന്ന ചിത്രമാണ് വിൻസിയെ മികച്ച നടിയാക്കിയത്.
മികച്ച ചിത്രം ന്നാ താൻ കേസ് കൊട് . ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബൻ പ്രത്യേക ജൂറി പരാമർശം നേടി.
പുരസ്കാര ജേതാക്കൾ
പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്ബ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്സ്
മികച്ച നവാഗത സംവിധായകൻ- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
മികച്ച ജനപ്രീതിയുള്ള ചിത്രം-ന്നാ താൻ കേസ് കോട്
മികച്ച നൃത്തസംവിധാനം- ശോഭിപോൾ രാജ് (തല്ലുമാല)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- പൗളി വിൽസൺ (സൗദി വെള്ളയ്ക്ക)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- ഷോബി തിലകൻ (പത്തൊൻപതാം നൂറ്റാണ്ട്)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മ പർവ്വം)
ട്രാൻസ്ജെൻഡർ/ വനിതാ വിഭാഗത്തെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ).
മികച്ച പിന്നണി ഗായിക- മൃദുല വാര്യർ
മികച്ച പിന്നണി ഗായകൻ- കപിൽ കബിലൽ (പല്ലൊട്ടി 90 കളിലെ കിഡ്സ്)
മികച്ച സംഗീത സംവിധായകൻ- എം ജയ ചന്ദ്രൻ (അയിഷ)
ഗാനരചന: റഫീഖ് അഹമ്മദ്
പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ് (ന്നാ താൻ കേസ് കോട്)
ബാലതാരം( പെൺ) : തന്മയ
പ്രത്യക ജൂറി പരാമർശം: കുഞ്ചാക്കോ ബോബൻ(ന്നാ താൻ കേസ് കോട്), അലൻസിയർ(അപ്പൻ)
ഇത്തവണ 154 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തിരുന്നു.
സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിച്ചത്.
ബംഗാളിയും തിരക്കഥാകൃത്തും നടൻ സംവിധായകനായ ഗൗതംഘോഷത്തിന്റെ ജൂറി അംഗങ്ങൾക്കാണ് വിധി നിർണ്ണയിച്ചത്.
മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്.
മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് എന്നിവരൊക്കെ മത്സരത്തിൻ്റെ മുൻ നിരയിൽ ഉണ്ടായിരുന്നു.
ദർശന രാജേന്ദ്രൻ, ദിവ്യ പ്രഭ, ബിന്ദു പണിക്കർ, പൗളി വത്സൻ, വിൻസി എന്നിവരും മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിച്ചിരുന്നു.
നൻപകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി 32 മുതൽ 44 വരെ തുടങ്ങിയ ചിത്രങ്ങൾ അവസാന ചിത്രം എത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.