മംഗളുരു സ്വദേശി സൗദി ജയിലിൽ: നിയമ സഹായം നൽകണമെന്ന് കർണാടക ഹൈക്കോടതി

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മംഗളുരു സ്വദേശിയുടെ നിയമസഹായം സംബന്ധിച്ച് കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് മറുപടി തേടി. ജയിലിൽ കഴിയുന്ന വ്യക്തിക്ക് അപ്പീലിൽ ഇഷ്ടമുള്ള അഭിഭാഷകനെ നിയമിക്കാൻ അവസരം നൽകുമോയെന്നും ഇക്കാര്യത്തിൽ സർക്കാർ സഹായിക്കുമോയെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു.

സൗദി അറേബ്യയിലെ പ്രാദേശിക നിയമങ്ങളുടെ അധികാരപരിധിയെക്കുറിച്ചും ഇന്ത്യയിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട് അവിടെയുള്ള കോടതികളിൽ സമർപ്പിക്കാനാകുമോയെന്നും വിവരങ്ങളും തേടിയിട്ടുണ്ട്. ഇന്ത്യയിലെ പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ അപ്പീൽ സൗദി അറേബ്യയിൽ പരിഗണിക്കുന്നത് മാറ്റിവയ്ക്കാൻ ഇന്ത്യൻ നയതന്ത്ര അപേക്ഷ നൽകാനാകുമോയെന്നും കോടതി ചോദിച്ചു.

തുടർന്ന് ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി. മംഗളൂരു സ്വദേശിയായ ഷാഹിലേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സൗദി അറേബ്യയിൽ തടവിലാക്കിയിരിക്കുകയാണ്. രാജാവിനും ഇസ്ലാമിനുമെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടു എന്നാരോപിച്ചായിരുന്നു നടപടി.

എന്നാൽ സൗദി അറേബ്യൻ അധികാരികൾക്ക് തെളിവ് നൽകുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടെന്നും 2020 ഫെബ്രുവരി 12, 13 തീയതികളിൽ നടത്തിയ പോസ്റ്റുകൾ ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിൽ നിന്ന് ഉണ്ടാക്കിയതാണെന്നും കാണിച്ച് ഭാര്യ കവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സൗദി ലോക്കൽ പൊലീസ് ഫെയ്സ്ബുക്കിനെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യൻ സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) പിന്തുണച്ച് ശൈലേഷ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ശേഷം ഭീഷണി കോള് വന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തെന്നാണ് പരാതി.

സൗദി രാജാവിനും ഇസ്‌ലാമിനുമെതിരെ അപകീർത്തികരമായ പോസ്റ്റ് അപ്‌ലോഡ് ചെയ്തുവെന്നാരോപിച്ചാണ് ശൈലേഷ് സൗദി അറേബ്യയിൽ അറസ്റ്റിലായത്.

വിചാരണ നടത്തി 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പോസ്റ്റ് അപ്‌ലോഡ് ചെയ്തതായി ഭർത്താവ് അറിയിച്ചതായി ആരോപിച്ച് ഭാര്യ ഇന്ത്യയിൽ പോലീസിൽ പരാതി നൽക്കുകയായിരുന്നു. 2020 ഫെബ്രുവരി 23 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us