ബെലഗാവിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളെ അമിതമായി കയറ്റിയ മിനി ടെമ്പോ മറിഞ്ഞ് 37 കുട്ടികൾക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.
മിനി ടെമ്പോയിൽ 12 പേർക്ക് ഇരിക്കാനുള്ള ശേഷിയാണ്യു ഉണ്ടായിരുന്നത്. എന്നിട്ടും ഹൈസ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ ഒരു ഡസനിലധികം വിദ്യാർത്ഥികളെ ഡ്രൈവറുടെ ക്യാബിനിൽ ഇരുത്തിയത്. അപകടത്തിൽ കുട്ടികൾക്കൊന്നും സാരമായി പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർക്കും പരിക്കില്ല.
അപകടത്തെത്തുടർന്ന്, പ്രദേശവാസികൾ വിദ്യാർത്ഥികളെ ടെമ്പോയിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുകയും അവരെ ബൈൽഹോംഗലിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അവിടെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
മിനി ടെമ്പോയ്ക്ക് 12 മുതിർന്ന യാത്രക്കാരെ ഉൾക്കൊള്ളാനുള്ള അനുമതിയാണ് ഉള്ളത്. എന്നാൽ യാത്ര ചെയ്യുന്നത് കുട്ടികൾ ആയത് കൊണ്ടുതന്നെ അകത്ത് അധിക സ്ഥലമുള്ളതിനാൽ 20 കുട്ടികളെ ഇരുത്തം എന്നിരുന്നാലും, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 37 കുട്ടികൾ വളരെ കൂടുതലായിരുന്നു എന്നും അപകടശേഷം മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
അഞ്ച് വർഷം മുമ്പ് ബെലഗാവിയിൽ റിക്ഷയിൽ അമിതമായി വിദ്യാർത്ഥികളെ കയറ്റിയതിനെ തുടർന്ന് റിക്ഷ മറിഞ്ഞ് അപകടം ഉണ്ടായതോടെ ആറിലധികം വിദ്യാർത്ഥികളെ ഓട്ടോറിക്ഷയിൽ കയറ്റുന്നത് നിരോധിച്ചതായി അന്നത്തെ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണർ എൻ ജയറാം പറഞ്ഞു. ബെലഗാവിയിലെ എല്ലാ ആർടിഒമാരും ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കിയിരുന്നു.
എന്നാലിപ്പോൾ ശേഷിയേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങളിൽ പരിശോധന നടത്താൻ വകുപ്പിന് മതിയായ ആളില്ലെന്ന് രാമദുർഗ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) രാജേന്ദ്ര ബരിഗിദാദ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.