ബ്ലാക്ക് ഫംഗസ് അണുബാധ നിർണ്ണയിക്കാൻ സൗജന്യ സ്കാനിംഗ് പ്രഖ്യാപിച്ച്‌ കർണാടക.

ബെംഗളൂരു : കോവിഡ് -19 രോഗികളിൽ മ്യൂക്കോർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) അണുബാധ കണ്ടെത്തുന്നതിനുള്ള സിടി, എംആർഐ സ്കാൻ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും സൗജന്യമായി ഏർപ്പെടുത്തിയതായി കർണാടക സർക്കാർ തിങ്കളാഴ്ച അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്കാനുകളുടെ ചിലവും സർക്കാർ നികത്തി. സ്വകാര്യ ആശുപത്രികളിലും ലബോറട്ടറികളിലും, പി‌എൻ‌എസ്, എം‌.ആർ‌.ഐ സ്കാൻ 4000 രൂപയും ബിപി‌എൽ കാർഡുള്ളവർക്ക് 3000 രൂപയുമാണ്.

കർണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകർ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കു വെച്ചത്.

സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ 3000 ൽ നിന്ന് 2576 ആയി കുറഞ്ഞു. ബെംഗളൂരുവിൽ തിങ്കളാഴ്ച 563 ആയി കോവിഡ് രോഗികൾ കുറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 2 ശതമാനത്തിൽ താഴെയാണെന്നും 93 പുതിയ കോവിഡ് -19 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സജീവമായ COVID-19 കേസുകൾ ഇപ്പോൾ ഒരു ലക്ഷത്തിൽ താഴെയാണ് 97,592.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts