ബ്രിഗേഡ് റോഡിൽ പാർക്കിംഗ് ഫീസിൽ വർദ്ധനവ്

parking

ബ്രിഗേഡ് റോഡിലെ പാർക്കിംഗ് ഫീസ് ഇപ്പോൾ മണിക്കൂറിന് 10 രൂപയിൽ നിന്ന് 30 രൂപയായി ഉയർത്തി. ബ്രിഗേഡ് റോഡിന്റെ ഇടതുവശത്തുള്ള പാർക്കിംഗ് സ്ഥലത്തിന് 88 ഫോർ വീലറുകൾ ഉൾക്കൊള്ളാൻ കഴിയും, ഇത് ഷോപ്പിംഗിനായി പ്രദേശം സന്ദർശിക്കുന്ന നിരവധി ഉപഭോക്താക്കൾക്ക് വലിയ സഹായമാകും. എന്നാൽ പാർക്കിംഗ് ഫീസ് വർദ്ധനവ് ബിസിനസിന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

മുൻപ് ചർച്ച് സ്ട്രീറ്റിലെ ഓഫീസുകളിലേക്ക് പോകുന്നവർ രാവിലെ വാഹനങ്ങൾ ഇവിടെ കൊണ്ടുവന്ന പാർക്ക് ചെയ്യുകയും രാത്രിയിൽ മാത്രം എടുക്കുകയും ചെയ്യുമായിരുന്നു എന്നാലിപ്പോളിത് പൂർണമായും ഒഴിവാക്കി. ഇതോടൊപ്പം സ്‌റ്റേഷനിലുള്ള തൊഴിലാളികൾ ഉപഭോക്താക്കൾക്ക് കൈകൊണ്ട് ടിക്കറ്റ് നൽകുകായും ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ഓൺ-സ്ട്രീറ്റ് പാർക്കിംഗ് ഇൻഫർമേഷൻ സിസ്റ്റം (പിഐഎസ്) ആയിരുന്നു ഇത്. ബെംഗളൂരുവിന്റെ വികസന ഘട്ടങ്ങളിൽ ഇത് സ്ഥാപിക്കാൻ അസോസിയേഷൻ 48 ലക്ഷം രൂപ ചെലവഴിച്ചതിൽ നൽകിയ നിക്ഷേപം പോലും തിരിച്ചെടുത്തിട്ടില്ലന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

അതെസമയം സമ്പന്നർക്ക് മാത്രമാണ് ഇത്തരമൊരു സംവിധാനം പ്രയോജനപ്പെടുകയെന്ന് ബ്രിഗേഡ് റോഡ് പാർക്കിംഗ് പതിവായി ഉപയോഗിക്കുന്ന റിയ പറഞ്ഞു. ഉന്നത വിഭാഗത്തിന് അവരുടെ വാഹനങ്ങൾ ഈ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും യാത്രാക്കൂലി താങ്ങാനാകുന്നതിനാൽ രാത്രികാലങ്ങളിൽ അവിടെ നിർത്താനും കഴിയും. എന്നാൽ, പാർക്കിംഗ് വിലക്കയറ്റം ബാധിക്കുക ഇടത്തരക്കാരെയായിരിക്കും. പ്രദേശത്ത് ധാരാളം ബദൽ പാർക്കിംഗ് സ്ഥലങ്ങളില്ലന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us