ബെംഗളൂരു: തിരക്കേറിയ തെരുവിൽ ഭർത്താവിനെയും കാമുകിയെയും ഭാര്യ ഒരുമിച്ച് പിടികൂടിയ ശേഷം ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുന്ന വീഡിയോ വൈറലാകുന്നു. റോഡിലെ വീട്ടു തർക്കം എന്ന തലക്കെട്ടോടു കൂടിയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വിരൽ ആകുന്നത്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ വിവാഹേതര ബന്ധം പിടിച്ചതോടെ അക്രമാസക്തയാകുന്നതാണ് കാണാൻ സാധിക്കുന്നത്. തന്റെ ഭർത്താവിന്റെ കാമുകിയായ മറ്റൊരു സ്ത്രീയെ ഹെൽമറ്റ് കൊണ്ട് മർദിക്കുന്നതും കാണാം. Extra-Marital affair Kalesh after wife caught her husband with a ladypic.twitter.com/0CDfQmM1JD —…
Read MoreMonth: June 2023
ത്യാഗത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ
ബെംഗളൂരു: : ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ ആഘോഷത്തിൽ മുഴുകി വിശ്വാസികൾ. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരം നടക്കും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ്മപുതുക്കലാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകൽ ഇസ്മായേലിനെ ദൈവ കൽപ്പനപ്രകാരം ബലികൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗസന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നൽകാൻ ദൈവം…
Read Moreബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു
ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് കണ്ടക്ടർ മരിച്ചു. രമേഷ് ബി എന്നയാളാണ് മരിച്ചത്. ബസ് ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. രാമനഗര ജില്ലയിലെ ജയപുര ഗേറ്റിന് സമീപം ബുധനാഴ്ചയാണ് സംഭവം. . ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഡിവൈഡർ മറികടന്ന് ചാടിയ ബസ് സർവീസ് റോഡിൽ ഉണ്ടായിരുന്ന ചരക്ക് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 15 ഓളം യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read Moreകെആർ പുരത്ത് പെൺകുട്ടിയെ വളർത്തു നായ ആക്രമിച്ചു; ഈ മാസം നഗരത്തിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവം; വിഡിയോ കാണാം
ബെംഗളൂരു: കെആർ പുരത്ത് വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയുടെ ഉടമസ്ഥതയിലുള്ള ജർമൻ ഷെപ്പേർഡ് നായ ആക്രമിച്ചു. ഇന്നലെ രാവിലെ 7.30നാണ് സംഭവം. അയൽവാസിയായ ഉടമ വീട്ടിലെ ഗേറ്റ് തുറന്നപ്പോൾ റോഡിലൂടെ പോവുകയായിരുന്ന കുട്ടിയുടെ മേൽ ജർമ്മൻ ഷെപ്പേർഡ് ചാടുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞട്ടുണ്ട്. വീട്ടുജോലിക്കാരൻ നായയെ നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും നായ ക്രൂരമായി കുട്ടിയെ കടിച്ചു കീറി. A boy attack by German Shepherd dog in Bengaluru, incident captured in CCTVIn a horrific incident that…
Read Moreനഗരത്തിലെ ഈദ് അൽ-അദ്ഹ 2023 നിർദ്ദിഷ്ട പള്ളികളും അവിടുത്തെ പ്രാർത്ഥന സമയങ്ങളുടെയും ലിസ്റ്റ്;; രാവിലെ 10:30 വരെ നമസ്കാര സൗകര്യം ഒരുക്കി പള്ളികൾ
ഇന്ന് ഇന്ത്യയിലും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഈദ് അൽ-അദ്ഹ അല്ലെങ്കിൽ ബക്രീദ് ആഘോഷിക്കും. സൂര്യോദയത്തിന് ശേഷം ജമാഅത്ത് പ്രാർത്ഥന നടത്തിയതിന് ശേഷമാണ് ഈദ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പ്രത്യേക ഈദ് പ്രാർത്ഥനകൾക്ക് ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വൻ പങ്കാളിത്തത്തെ ഉൾക്കൊള്ളുന്നതിനായി, എല്ലാ പള്ളികളും ഈദ്ഗാഹുകളും വ്യത്യസ്ത സമയങ്ങളിൽ തുറന്നിരിക്കും. സമീപത്തെ മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഈദുൽ അദ്ഹ അർപ്പിക്കും. നിങ്ങൾ ബംഗളൂരുവിൽ ആണെങ്കിൽ, അടുത്തുള്ള പള്ളികളിലും ഈദ്ഗാഹുകളിലും ഈദ് നമസ്‌കാരം എപ്പോൾ നടത്തുമെന്ന് ഉറപ്പില്ലെങ്കിൽ, പ്രാർത്ഥന സമയത്തോടൊപ്പം പള്ളികളുടെയും ഈദ്ഗാഹുകളുടെയും ഒരു ലിസ്റ്റ് ഇവിടെയുണ്ട്. രാവിലെ 6:15 മുതൽ, ബെംഗളൂരുവിൽ നിരവധി…
Read Moreബെംഗളൂരുവിൽ ഇന്ന് ബക്രീദ് ആഘോഷം: ഗതാഗത നിയന്ത്രണങ്ങൾ ഇവിടെ പരിശോധിക്കുക
ബെംഗളൂരു: വ്യാഴാഴ്ച രാവിലെ 8 മുതൽ 11.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ബെംഗളൂരു: ബെംഗളൂരുവിൽ ബക്രീദ് (ഈദുൽ അദ്ഹ) ആഘോഷങ്ങൾ കണക്കിലെടുത്ത് നിരവധി ഗതാഗത മാർഗങ്ങൾ പ്രഖ്യാപിച്ചട്ടുണ്ട്. രാവിലെ 8 മുതൽ 11.30 വരെയായിരിക്കും ഗതാഗതം വഴിതിരിച്ചുവിടൽ. വ്യാഴാഴ്ച ബക്രീദ് ഈദ്ഗാ മൈതാനിയിൽ ആഘോഷിക്കും. അതിനാൽ ട്രാഫിക് പോലീസ് വെസ്റ്റ് ഡിവിഷൻ പരിധിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ”ബെംഗളൂരു ട്രാഫിക് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വഴിതിരിച്ചുവിടലുകൾ ഇതാ: ബസവേശ്വര സർക്കിൾ മുതൽ സിഐഡി ജംക്‌ഷൻ വരെയുള്ള…
Read Moreതക്കാളി വിലയിലെ കുതിച്ചുചാട്ടം; ഫാം ഫ്രഷ് ഔട്ട്‌ലെറ്റുകൾ വഴി തക്കാളി കിലോയ്ക്ക് 68 രൂപയ്ക്ക് വിൽക്കും
ചെന്നൈ: തക്കാളിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാനത്തുടനീളമുള്ള ഫാം ഫ്രഷ് ഔട്ട്‌ലെറ്റുകളിൽ തക്കാളി വിൽക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചതായി തമിഴ്‌നാട് സഹകരണ, ഭക്ഷ്യ, ഉപഭോക്തൃ സംരക്ഷണ വകുപ്പ് മന്ത്രി പെരിയകറുപ്പൻ പറഞ്ഞു. എഫ്‌എഫ്‌ഒകളിൽ തക്കാളി കിലോഗ്രാമിന് 68 രൂപയ്ക്കാണ് വിൽക്കുകയെന്ന് മന്ത്രി പറഞ്ഞു, തക്കാളി കിലോയ്ക്ക് 60 രൂപയ്ക്ക് വിൽക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വാർത്താ ഏജൻസിയായ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ കാലാവര്ഷമാണ് വിളകളുടെ നാശത്തിനും വിലക്കയറ്റത്തിന് കാരണമായത്.
Read Moreസ്റ്റീൽ ഫ്‌ളൈ ഓവർ പദ്ധതി: സിദ്ധു ഭയന്നു, ഞാൻ ഉണ്ടായിരുന്നെങ്കിൽ പദ്ധതി മുന്നോട്ട് പോകുമായിരുന്നു വിമർശനവുമായി ഡികെഎസ്
ബെംഗളൂരു: സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ വിവാദ പരാമർശവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഏറെ നാളുകളായി വിവാദത്തിലായ സ്റ്റീൽ മേൽപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് സമ്മർദ്ദം ഏറിവരികയാണ്. അതുകൊണ്ടാണ് സിദ്ധരാമയ്യ ഈ പദ്ധതിയിൽ നിന്ന് പിന്മാറാൻ നോക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡികെ ശിവകുമാർ സിദ്ധരാമയ്യക്കെതിരെ പരാമർശം നടത്തിയത്. ആളുകൾ എത്ര സമ്മർദ്ദം ചെലുത്തിയാലും സിദ്ധരാമയ്യയെ പോലെ തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. കെംപെഗൗഡ ജയന്തിയോട് അനുബന്ധിച്ച് വിധാന സൗധയിൽ നടന്ന സുപ്രധാന യോഗത്തിൽ ഡികെ ശിവകുമാർ പങ്കെടുത്തരുന്നു. സംസ്ഥാനത്ത് ഏറ്റെടുക്കേണ്ട നിരവധി പദ്ധതികൾ…
Read Moreജൂലൈ ഒന്നു മുതൽ ശ്രീരംഗപട്ടണത്തിൽ ടോൾ പിരിവ് ആരംഭിക്കും; ടോൾ നിരക്കുകളും വിശദവിവരങ്ങളും
ബെംഗളൂരു : 118 കിലോമീറ്റർ 10-വരി ആക്‌സസ്-നിയന്ത്രിത മൈസൂരു-ബെംഗളൂരു എക്‌സ്‌പ്രസ് വേയിൽ ടോൾ പിരിവിന്റെ രണ്ടാം ഘട്ടം ജൂലൈ 1 മുതൽ നിദാഘട്ട മുതൽ മൈസൂരു വരെയുള്ള പാതയിൽ ആരംഭിക്കും. ടോൾ പ്ലാസ കൈകാര്യം ചെയ്യുന്ന നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥരും ജീവനക്കാരും പറയുന്നതനുസരിച്ച്, ടോൾ പിരിവ് ജൂലൈ 1, രാവിലെ 8 മുതൽ ആരംഭിക്കുമെന്നും എൻഎച്ച്എഐ ഇതിനോടകം ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അറിയിച്ചു. മണ്ഡ്യ ജില്ലയിലെ കെ.ഷെട്ടിഹള്ളിക്ക് സമീപം ശ്രീരംഗപട്ടണം കഴിഞ്ഞ് ഗാനംഗുരു ഗ്രാമത്തിലെ ടോൾ പ്ലാസയിൽ…
Read Moreഓർമ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബെംഗളൂരു മലയാളിയായ കൊച്ചു മിടുക്കി!
ബെംഗളൂരു : ഓർമ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ബെംഗളൂരു മലയാളിയായ ഈ കൊച്ചു മിടുക്കി. വയനാട് പടിഞ്ഞാറേത്തറ സ്വദേശിയായ നിസാറിൻ്റേയും താജുന്നിസയുടേയും മകളായ ആയിഷ സോയയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൂന്ന് വയസും 8 മാസവുമുള്ളപ്പോൾ,11 പ്രശസ്ത സ്ഥലനാമങ്ങൾ, 12 പ്രശസ്ത വ്യക്തിത്വങ്ങൾ, 12 നിറങ്ങൾ, 13 ഭക്ഷണ സാധനങ്ങൾ, 13 പച്ചക്കറികൾ, 10 വാഹനങ്ങൾ, 8 ഫലങ്ങൾ, 14 മൃഗങ്ങൾ, 10 രൂപങ്ങൾ, 18 ശരീരഭാഗങ്ങൾ, മുഴുവൻ ഇംഗ്ലീഷ് അക്ഷരമാല, സംഖ്യ ഒന്നു മുതൽ 9…
Read More