കോഴിക്കോട്: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതൽ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്‌നം തുടങ്ങിയത്.
മറ്റുള്ളവർക്ക് നൽകി പത്തുമിനിറ്റിന് ശേഷമാണ് രാവിലത്തെ ഭക്ഷണം യുവതിക്കും കുടുംബത്തിനും നൽകിയത്.വൈകിയത് എന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങൾ സ്പെഷലായി ഉണ്ടാക്കിയെന്നായിരുന്നു പാൻട്രി ജീവനക്കാരുടെ മറുപടി. എന്നാൽ അവർ കൊണ്ടുവന്ന ബ്രഡ് കഴിച്ചപ്പോൾ രുചിവ്യത്യാസം അനുഭവപ്പെട്ടു. തുടർന്ന് കൂടെയുള്ളവരോട് കഴിക്കരുതെന്ന് പറയുകയും ചെയ്തതായി യുവതി പറഞ്ഞു.
ഇത് സംശയം ജനിപ്പിച്ചു. ഉച്ചക്ക് കിട്ടിയ ഭക്ഷണം തുറന്നതോടെ പ്രശ്നം ഗുരുതമാണെന്ന് മനസിലായി. വൃത്തഹീനമായ ഭക്ഷണമായിരുന്നു. തുടർന്ന് ബോഗിയിലുണ്ടായിരുന്ന ആർമി ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് റെയിൽവെ പോലീസ് ജീവനക്കാരുടെ മാലിന്യത്തിൽ നിന്ന് ഭക്ഷണം എടുത്തതായി ജീവനക്കാർ സമ്മതിച്ചത്.സംഭവത്തിൽ മാപ്പ് പറയുന്നതിന് പകരം പുറത്ത് പറയരുതെന്നും ഒത്തുതീർപ്പാക്കണം എന്നതായിരുന്നു ആവശ്യം. പരാതി നൽകിയാൽ ഡൽഹിയിലും മുംബൈയിലും വരാൻ ബുദ്ധിമുട്ടാകുമെന്നും അവർ പറഞ്ഞു. എന്നാൽ റെയിൽവെയിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നിയമപോരാട്ടം നടത്താനാണ് യുവതിയുടെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.