അഞ്ച് പ്രധാന നഗരങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കും കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ അഞ്ച് പ്രധാന നഗരങ്ങളിൽ പ്ലാസ്റ്റിക് വിമുക്തമാക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും സംസ്ഥാനമൊട്ടാകെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണമായും നിരോധിക്കുമെന്നും വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ തിങ്കളാഴ്ച പറഞ്ഞു. വലിയ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ, മെഡിക്കൽ മാലിന്യങ്ങൾ എന്നിവ കൈകാര്യം ചെയ്യണമെന്ന് ലോക പരിസ്ഥിതി ദിനാചരണത്തിൽ മന്ത്രി പറഞ്ഞു. 2016ൽ പ്ലാസ്റ്റിക് നിരോധിക്കുന്നതിനുള്ള നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ പ്ലാസ്റ്റിക്കിനെതിരെയുള്ള…

Read More

അരിക്കൊമ്പന്‍ ഇനി തമിഴ്‌നാട്കാരന്‍

അരിക്കൊമ്പന്‍ ഇനി തമിഴ്‌നാട്കാരന്‍. തിരുനല്‍വേലി പാപനാശംകരയാര്‍ ജലാശയ മേഖലയിലെ ഉള്‍വനത്തിലേയ്ക് മാറ്റുമെന്ന് സൂചന. അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ തേനി പൂസാനംപട്ടിയ്ക് സമീപത് വെച്ചാണ് മയക്കു വെടി വെച്ച് പിടികൂടിയത്. ആനയെ മാറ്റിയതോടെ കമ്പത്തും സമീപ മേഖലകളിലും നിലനിന്നിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് പൂസാനംപട്ടി ചിന്ന ഓവാലുപുരത്തു വെച്ച് അരിക്കൊമ്പന്‍ ദൗത്യം ആരംഭിക്കുകയും ആദ്യ മയക്കുവെടി ഉതിര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് ഒരു ഡോസ് മയക്ക് വെടി കൂടി ഉതിര്‍ത്തു. നാല് മണിയോടെ, കുങ്കി ആനകളുടെ സഹായത്തോടെ ആനയെ ആനിമല്‍ ആംബുലന്‍സിലേയ്ക് മാറ്റി.…

Read More

മലയാളിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു:: ഭർതൃമതിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി എച്ച് എ എൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ബസവനഗർ എസ് എൽ വി റസിഡൻസിയിൽ താമസിക്കുന്ന ശ്രീകാന്ത് എന്നവരുടെ ഭാര്യ എറണാകുളം കളമശ്ശേരി സ്വദേശിനി നീതുവിനെയാണ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് . ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ സി വി രാമൻ ഹോസ്പിറ്റലിൽ നിന്നും പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

Read More

നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തി ലഹരിവിമുക്തകേന്ദ്രം നടത്തിപ്പുകാരൻ

ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയതിന് മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിന്റെ തലവനെ അറസ്റ്റ് ചെയ്തതായി ഗിരിനഗർ പോലീസ് അറിയിച്ചു. ശ്രീനിവാസനഗർ സ്വദേശിയായ സുഭാഷ് എസ് 26 എന്നയാളിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 3.5 ഗ്രാം എക്സ്റ്റസിയും പൊലീസ് പിടിച്ചെടുത്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ വ്യക്തികൾക്ക് പുനരധിവാസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പൂർണ പ്രജ്ഞ ഫൗണ്ടേഷന്റെ തലവനാണ് സുഭാഷ്, . പോലീസിന് ലഭിച്ച വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബനശങ്കരി മൂന്നാം സ്റ്റേജിലെ ഹൊസകെരെഹള്ളിയിലെ 100 അടി ഔട്ടർ റിംഗ് റോഡിലെ ഒരു കോളേജിന്…

Read More

സംസ്ഥാന ബജറ്റ് ജൂലൈ ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും

ബെംഗളൂരു: 2023-24 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജൂലൈ ഏഴിന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. . ജൂലൈ 3 മുതൽ ബജറ്റ് സമ്മേളനം ആരംഭിച്ചേക്കും, ഗവർണറുടെ പ്രസംഗത്തിന്മേലുള്ള ചർച്ച മൂന്നോ നാലോ ദിവസം നടക്കും. ബജറ്റ് മുന്നൊരുക്ക യോഗം ഇനിയും ചേരാനുണ്ടെന്നും ബജറ്റ് ക്വാണ്ടം അവിടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 3,09,182 കോടി രൂപയുടെ ബജറ്റാണ് മുൻ സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ബജറ്റിന്റെ അളവ് ചർച്ച ചെയ്യും. തിങ്കളാഴ്ച നഗരം സന്ദർശിച്ച ഹെലിപാഡിൽ മാധ്യമപ്രവർത്തകരോട്…

Read More

സിബ്ബ് ഊരൽ സീസൺ; ബസിൽ വീണ്ടും നഗ്നത പ്രദർശനം, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ബസിൽ വീണ്ടും യാത്രക്കാരിക്ക് നേരെ നഗ്നത പ്രദർശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യം ചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോൾ നഗ്നത പ്രദർശനം നടത്തിയെന്നും യുവതിയുടെ പരാതി. ബസിൽവെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ്…

Read More

അരിക്കൊമ്പന്‍ ദൗത്യം അനിശ്ചിതത്വത്തിൽ: അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പന്‍ ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ കേരളത്തിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. കേരളത്തിന്റെ സ്വാഭാവിക കാലാവസ്ഥിലും ആവാസ വ്യവസ്ഥയിലും വിഹരിച്ചിരുന്ന അരിക്കൊമ്പനെ തീര്‍ത്തും വ്യത്യസ്തമായ ആവാസ വ്യവസ്ഥയുള്ള തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നത് ആനയുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ കേരളത്തിന് കൈമാറണമെന്നുമാണ് ഇദ്ദേഹത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നത്. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ…

Read More

ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി

275 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ, ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഒഡിഷയിലെ ബാർഗഡിൽ സ്വകാര്യ ചരക്ക് തീവണ്ടിയാണ് മറിഞ്ഞത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സിമന്റ് കൊണ്ടുപോകുകയായിരുന്നു ചരക്ക് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ പാളത്തിലാണ് അപകടമുണ്ടായത്. പാളം തെറ്റിയ ചരക്ക് തീവണ്ടിയുടെ ഉത്തരവാദിത്തം പൂര്‍ണമായും സ്വകാര്യ സിമന്റ് കമ്പനിക്കാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. എഞ്ചിൻ, വാഗണുകൾ, ട്രെയിൻ ട്രാക്ക് എന്നിങ്ങനെയുള്ളവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും റെയില്‍വേ അറിയിച്ചു. ഒഡിഷയിലെ ബാലസോറിൽ വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ…

Read More

ലൈംഗികാതിക്രമ പരാതികളില്‍ സമരം: ഗുസ്തി താരങ്ങളായ ബംജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും വിനയ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു

ഡല്‍ഹി- ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മുന്‍നിര ഗുസ്തിക്കാരായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ റെയില്‍വേയില്‍ ജോലി പുനരാരംഭിച്ചു. മെയ് 31 ന് ബറോഡ ഹൗസ് ഓഫീസില്‍ ചേര്‍ന്നു. എന്നാല്‍ സമരത്തില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും ജോലിയില്‍ തുടരുമെന്നും താരങ്ങള്‍ ട്വീറ്റ് ചെയ്തു. ജോലിയും സമരവും ഒരുമിച്ചു കൊണ്ടു പോകുമെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.   കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍…

Read More

നഗ്‌ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു ; രഹന ഫാത്തിമക്കെതിരെയുള്ള കേസ് റദ്ദാക്കി 

കൊച്ചി :പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന ബോഡി ആൻഡ് പൊളിറ്റിക്‌സ് വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. പോക്സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ്…

Read More
Click Here to Follow Us