ഇനി ശുദ്ധികലശം; മോഡി റോഡ് ഷോ നടത്തിയ വഴികളിൽ ചാണകവെള്ളം തളിച്ച് കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ മൈസൂരു നഗരത്തിലെ രാജപാതയിൽ ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തി കോൺഗ്രസ് പ്രവർത്തകർ. പ്രാദേശിക നേതാവ് രവിയുടെ നേതൃത്വത്തിൽ ഇന്നലെയാണ് ശുദ്ധീകരണം നടത്തിയത്. മൈസൂരു ദസറയ്ക്ക് ജംബോ സഫാരി നടക്കുന്ന രാജപാതയിലൂടെ റോഡ് ഷോ നടത്തി ബി.ജെ.പി. അവിടെ നശിപ്പിച്ചെന്നും ഇത് പരിഹരിക്കാനാണ് ചാണക വെള്ളം തളിച്ചതെന്നും രവി പറഞ്ഞു.

Read More

നമ്മ മെട്രോയുടെ ബയപ്പനഹള്ളി-കെആർ പുരം പരീക്ഷണ ഓട്ടം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു:  ബയ്യപ്പനഹളളി – കെ.ആര്‍ പുരം മെട്രോ പാതയുടെ ഭാഗമായ ബെന്നിഗനഹളളി പാലത്തില്‍ പാളം സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. 2.5 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലാണ് പാളം സ്ഥാപിക്കുന്നത്. ജൂണ്‍ അവസാനത്തോടെ പാതയില്‍ മെട്രോ പാതയില്‍ മെട്രോ ട്രയിനിന്റെ പരീക്ഷണ സര്‍വീസ് ആരംഭിക്കും. ബെംഗളൂരു-ചെന്നൈ റെയില്‍ പാതയ്ക്ക് മുകളിലൂടെ ഇരുമ്പുപാലം നിര്‍മിച്ചാണ് മെട്രോ പാലം സ്ഥാപിക്കുന്നത്. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പര്‍പ്പിള്‍ ലൈനില്‍ കെങ്കേരി മുതല്‍ വൈറ്റ്ഫീല്‍ഡ് (കാടുഗോഡി) വരെ ഒറ്റ ട്രയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കും.കെ.ആര്‍ പുരം – വൈറ്റ്ഫീല്‍ഡ് പാത…

Read More

ട്രെയിനില്‍ വീണ്ടും ആക്രമണം; യാത്രക്കാരന് കുത്തേറ്റു

മരുസാഗര എക്‌സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അസീസിനെ ആര്‍പിഎഫ് പിടികൂടി. ആക്രമണം മുരുസാഗര്‍ എക്‌സ്പ്രസ് ട്രെയില്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കൂടുതൽ അന്വേഷണം നടത്തിവരികയാണ്

Read More

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തി. ഇടവം ഒന്നായ മെയ് 15 മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ നടക്കുന്നത്. ഇടവ മാസ പൂജകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകീട്ടോടെ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ക്ഷേത്രമേല്‍ശാന്തി വി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു. പിന്നാലെ ഗണപതി, നാഗര്‍ എന്നീ…

Read More

ആകെ സീറ്റിൻ്റെ മൂന്ന് ഇരട്ടിയോളം യാത്രക്കാർ; വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് വന്‍ ഡിമാന്റ്

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റിന് വന്‍ ഡിമാന്റ്. ആകെ സീറ്റിൻ്റെ മൂന്ന് ഇരട്ടിയോളം യാത്രക്കാരാണ് ടിക്കറ്റിനായി എത്തുന്നത്. നിലവിൽ ടിക്കറ്റ് ബുക്കിംഗ് 230 ശതമാനത്തിന് മുകളിലാണ്. വന്ദേ ഭാരതിലെ യാത്രക്കാരിൽ കൂടുതലും മദ്ധ്യദൂര യാത്രകള്‍ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. തിരുവനന്തപുരം-എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാരേറെയും. ചെയര്‍കാറില്‍ ഈ മാസം 28-വരെയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ ജൂണ്‍ 16-വരെയും ബുക്കിംഗ് ഇതിനോടകം തന്നെ തീര്‍ന്നു.തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ചെയര്‍കാറില്‍ 1,590 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,880 രൂപയുമാണ് നിരക്ക്. നിരക്ക് കൂടുതലാണെങ്കില്‍ കൂടി…

Read More

ശബ്ദ പരിധിയും കവിഞ്ഞ് ബെംഗളൂരുവിലെ നിശബ്ദ മേഖലകൾ

ബെംഗളൂരു: കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെഎസ്പിസിബി) കണക്കുകൾ പ്രകാരം, ബെംഗളൂരുവിലെ നിശബ്ദ മേഖലകൾ നിശബ്ദത അപൂർവ്വമായി തുടരുന്നു, കൂടാതെ അനുവദനീയമായ ശബ്ദത്തിന്റെ അളവ് കൂടുതലാണ്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഏരിയകളിലും ഉയർന്ന തോതിലുള്ള ശബ്ദം അനുഭവപ്പെടുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു.വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും നിർമ്മാണ പ്രവർത്തനങ്ങളും ഉയർന്ന ശബ്ദത്തിന്റെ അളവിന് കാരണമായി കെഎസ്പിസിബി ഉദ്യോഗസ്ഥർ പറയുന്നു. ഡാറ്റ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടിട്ടും കാര്യമായ സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്ന് പൗരന്മാർ പരാതിപ്പെടുന്നു. KSPCB നഗരത്തിലെ രണ്ട് നിശബ്ദ മേഖലകളിൽ ശബ്ദത്തിന്റെ അളവ്…

Read More

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ജയനഗർ ഫലത്തിൽ പരാതി നൽകി കോൺഗ്രസ്

ബെംഗളൂരു: ശക്തമായ മത്സരം നടന്ന ജയനഗറിൽ ബിജെപി സ്ഥാനാർത്ഥി സി കെ രാമമൂർത്തി 16 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന്, ഫലത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനു (ഇസിഐ) രേഖാമൂലം പരാതി നൽകി. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയായിരുന്നു ജയനഗറിലെ പാർട്ടി സ്ഥാനാർത്ഥി. തങ്ങൾ ഇസിഐക്ക് ഔപചാരികമായി പരാതി നൽകിയിട്ടുണ്ടെന്നും കമ്മീഷൻ ഫലം അവലോകനം ചെയ്ത് വീണ്ടും എണ്ണാൻ ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥിരീകരിച്ചു. ശനിയാഴ്ച അർദ്ധരാത്രി പ്രഖ്യാപിച്ച ഫലത്തിൽ വിവിധ തർക്കങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് കോൺഗ്രസ്…

Read More

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ 

ബെംഗളൂരു:കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ. ഗാന്ധിജിയെപ്പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൌമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച്…

Read More

ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം പങ്കുവച്ച്‌ കോൺഗ്രസ്‌

ന്യൂഡൽഹി :നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പശ്ചാത്തലത്തിൽ, നേതാക്കളെ ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് കോൺഗ്രസ്‌. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയാണ് ഹനുമാൻ ചേർത്തുപിടിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഫറൻസിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം അൽപ സമയം മുൻപ് പങ്കുവെച്ചത്. ജയ് ബജ്‌റംഗ്ബലി എന്നാണ് അടിക്കുറിപ്പ്. ഇന്നലെ ഫലസൂചനകൾ അനുകൂലമാകുന്ന വേളയിൽ, ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ പ്രസിദ്ധമായ ജഘു ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ഭജനയിരിക്കുകയും ചെയ്യുന്ന ചിത്രവും ഇതേ ട്വിറ്റർ അക്കൗണ്ടിൽ വന്നിരുന്നു.

Read More

ബിഗ് ബോസ് ഹൗസിൽ മദ്യം ലഭിക്കും, വൈറലായി മത്സരാർത്ഥിയുടെ മറുപടി 

ബിഗ് ബോസ് നാലാം സീസണിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ.അപ്രതീക്ഷിതമായാണ് ഷോയിൽ നിന്നും താരം പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരാൾ ബിഗ് ബോസിൽ മദ്യം കിട്ടുമോ എന്ന് ചോദിച്ചു. തന്റേതായ ശൈലിയിൽ രസകരമായൊരു മറുപടിയാണ് ജാസ്മിന് ഇത് നൽകിയത്. ബിഗ് ബോസ് വീട്ടിൽ സിഗരറ്റ് കിട്ടുമെങ്കിലും മദ്യം കിട്ടില്ലെന്ന കാര്യം ഏവർക്കും അറിയാം.പിന്നേയ്, അത് നമ്മൾ ഓരോരുത്തരും കയറുന്നതിന് മുമ്പ് ഏതാണ് ബ്രാന്റ്, എത്ര പെഗ്ഗ് അടിക്കും…

Read More
Click Here to Follow Us