നമ്മ മെട്രോയുടെ ബയപ്പനഹള്ളി-കെആർ പുരം പരീക്ഷണ ഓട്ടം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു:  ബയ്യപ്പനഹളളി – കെ.ആര്‍ പുരം മെട്രോ പാതയുടെ ഭാഗമായ ബെന്നിഗനഹളളി പാലത്തില്‍ പാളം സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. 2.5 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലാണ് പാളം സ്ഥാപിക്കുന്നത്. ജൂണ്‍ അവസാനത്തോടെ പാതയില്‍ മെട്രോ പാതയില്‍ മെട്രോ ട്രയിനിന്റെ പരീക്ഷണ സര്‍വീസ് ആരംഭിക്കും.

ബെംഗളൂരു-ചെന്നൈ റെയില്‍ പാതയ്ക്ക് മുകളിലൂടെ ഇരുമ്പുപാലം നിര്‍മിച്ചാണ് മെട്രോ പാലം സ്ഥാപിക്കുന്നത്. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പര്‍പ്പിള്‍ ലൈനില്‍ കെങ്കേരി മുതല്‍ വൈറ്റ്ഫീല്‍ഡ് (കാടുഗോഡി) വരെ ഒറ്റ ട്രയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കും.കെ.ആര്‍ പുരം – വൈറ്റ്ഫീല്‍ഡ് പാത മാർച്ച് 25 ന് പ്രവർത്തനം തുടങ്ങിയിരുന്നു. നിലവിൽ ബയ്യപ്പനഹളളി, കെ.ആര്‍ പുരം സ്റ്റേഷനുകളിൽ നിന്ന് ബി.എം.ടി.സി. ഫീഡർ സർവീസ് നടത്തിയാണ് യാത്രക്കാരെ ഇതര സ്റ്റേഷനുകളിലേക്കും എത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts