ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ, കോളേജ് പാഠപുസ്തകങ്ങളിൽ വിദ്വേഷ രാഷ്ട്രീയം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന്റെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്നും വിദ്വേഷ രാഷ്ട്രീയം വെച്ചുപൊറുപ്പിക്കില്ലെന്നും ഭയത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പാഠങ്ങളിലൂടെ കുട്ടികളുടെ മനസ്സ് മലിനമാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അധ്യയന വർഷം ആരംഭിച്ചതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കന്നഡ സംഘടനകൾ, കർഷക-തൊഴിലാളി-ദളിത് പ്രസ്ഥാനങ്ങൾ, എഴുത്തുകാർ എന്നിവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) പേരിൽ വിദ്യാഭ്യാസ മേഖലയെ മായം കലർത്താൻ അനുവദിക്കില്ല. ഇക്കാര്യങ്ങൾ സമഗ്രമായി ചർച്ച ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സദാചാര പോലീസിംഗ്, അപകീർത്തികരമായ ട്രോളുകൾ, എഴുത്തുകാർക്കെതിരെയുള്ള ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിന് ഇതിനകം കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.