ബെംഗളൂരു: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തടയാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി വസതിയിൽ നിന്ന് പൊതുവിധി സൗധയിലേക്കു പോകുമ്പോഴും തിരിച്ചു വരുന്നതിനിടയിൽ പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം പോകുന്നതിനു മുമ്പ് സിറോ ട്രാഫിക് പ്രോക്കോൾ പാലിക്കാറുണ്ട് . നഗരം സ്തംഭിപ്പിച്ചാണ് പത്തോളം അകമ്പടി വാഹനങ്ങൾ കടന്നു പോകാറ് . മുഖ്യമന്ത്രിയുടെ വാഹനം വരുന്നതിനു 10 മിനിറ്റ് മുമ്പ് മറ്റു വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതാണ് രീതി . കാൽനട യാത്രയും സൈക്കിൾ യാത്രയും വരെ ഈ പ്രോട്ടോക്കോൾ പറഞ്ഞു പോലീസ് തടസ്സപ്പെടുത്താറുണ്ട് . ഈ രീതിക്കാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അറുതി വരുത്തിയിരിക്കുന്നത് .
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് പലപ്പോഴും പുറംലോകം അറിയാറുള്ളത്. അഞ്ചു കിലോമീറ്റർ ദൂരം താണ്ടാൻ ഒരു മണിക്കൂറിനടുത്ത് സമയമെടുക്കുന്ന സന്ദർഭങ്ങൾ ബെംഗളൂരുകാർക്ക് പുത്തരിയല്ല. റോഡ് എത്ര വികസിച്ചാലും എത്ര മേൽപ്പാലങ്ങളും അടിപ്പാതകളും പണിതാലും മെട്രോ റെയിൽ സർവീസ് തലങ്ങും വിലങ്ങും ഓടിയിട്ടും ഇവിടത്തെ ട്രാഫിക് കുരുക്കിന് വർഷങ്ങളായി ഒരു മാറ്റവുമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പൊതു ജനങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.