കണ്‍ കുളിര്‍ക്കെ.. കാത് കുലുക്കെ തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർ: കളർ ആയി തൃശൂർ പൂരം വെടിക്കെട്ട്. പുലർച്ചെ 4.31ന് തിരുവമ്പാടിയും പിന്നാലെ 5.11ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. വെടിക്കെട്ട് കാണാൻ തടിച്ചു കൂടിയ ജനാവലിക്ക് മുന്നിൽ ആകാശം വർണ്ണങ്ങളാൽ നിറഞ്ഞു. മഴയുടെ ആശങ്കയുണ്ടായിരുന്നെങ്കിലും മഴ മാറി നിന്നത് ദേവസ്വങ്ങൾക്കും വെടിക്കെട്ട് പ്രേമികൾക്കും ആശ്വാസമായി. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. ഇതോടെ തേക്കിൻകാട് മൈതാനത്തിന് മുകളിലെ ആകാശം വർണ്ണങ്ങളാല്‍ നിറഞ്ഞു..

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

പെസോയുടെ കർശന നിയന്ത്രണത്തിലായിരുന്നു വെടിക്കെട്ട്. ശബ്ദത്തിനും വര്‍ണ്ണത്തിനും പ്രാധാന്യം നൽകിയ വെടിക്കെട്ട് പതിനായിരക്കണക്കിന്‌ കരിമരുന്നുപ്രേമികൾ ആർപ്പുവിളികളോടെയാണ് നെഞ്ചേറ്റിയത്. ഓല പടക്കത്തില്‍ തുടങ്ങി തുടങ്ങി ഗുണ്ട്‌, ഡൈന, കുഴിമിന്നൽ എന്നിവയിലേക്ക് തീ പടര്‍ന്നതോടെ ആകാശം അഗ്നിഗോളമായി മാറി. സ്‌പെഷ്യൽ ഇനങ്ങൾക്കു പുറമേ പരമ്പരാഗത ശൈലിക്കും ഊന്നൽ നൽകിയാണ്‌ ഇരുകൂട്ടരും അമിട്ടുകൾ ഒരുക്കിയത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts