അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വാദം തുടരും

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വാദം തുടരും. കേസ് മെയ് രണ്ടിന് വീണ്ടും പരിഗണിക്കും. അപ്പീലില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്ക് ഗുജറാത്ത് ഹൈക്കോടതി സമയം അനുവദിക്കും. മോദി വിരുദ്ധ പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ ഇന്നത്തെ വാദം അവസാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്ങ്‌വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിങ്ങ്‌വി വാദിച്ചിരുന്നു. എവിഡന്‍സ് ആക്ട് പ്രകാരം നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ല.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ജനപ്രതിനിധികളുടെ പ്രസ്താവന പരിധിക്കുള്ളില്‍ നിന്നാകണമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. രാഹുല്‍ സ്ഥാനം മറന്നുകൂട. പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ അത് ഓര്‍ക്കണമെന്നും കോടതി നിരീക്ഷിച്ചു. മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും. അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്ക് കോടതി സമയം നല്‍കി. കേസ് ചൊവ്വാഴ്ച തന്നെ തീര്‍പ്പാക്കാം എന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
[masterslider id="10"]

Related posts