വീടിനുള്ളിൽ സ്ത്രീയുടെയും അമ്മയുടെയും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: മുനേശ്വരനഗറിലെ വാടകവീട്ടിൽ 31കാരിയുടെയും 55കാരിയായ അമ്മയുടെയും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. സ്വകാര്യ ബിപിഒ ജീവനക്കാരിയായ റസിയ സുൽത്താന, അമ്മ ജറീന താജ് എന്നിവരാണ് മരിച്ചത്. ജറീന മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ബുധനാഴ്‌ച വൈകുന്നേരമോ വ്യാഴാഴ്ച പുലർച്ചെയോ ജറീനയെ റസിയ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രണയ വിവാഹത്തിലൂടെയാണ് റസിയ സുധീന്ദ്രയെ വിവാഹം കഴിച്ചതെങ്കിലും വിവാഹ തർക്കങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസം. ദിവസങ്ങളോളം ജോലിക്ക് ഹാജരാകാതെയും മൊബൈലിൽ വിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതോടെ റസിയയുടെ കമ്പനി ആശങ്കയിലായി. കമ്പനി അവർക്ക് ലാപ്‌ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നൽകുകിയിരുന്നു അവ സുധീന്ദ്രനോട് തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സുധീന്ദ്രൻ റസിയയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അവരുടെ വീട്ടിലെത്തിയപ്പോളാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സുധീന്ദ്ര പോലീസിനെയും റസിയയുടെ ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
[masterslider id="10"]

Related posts