ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തിൽ കർണാടകയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിദറിലെ ഹന്നാബാദിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കോൺഗ്രസ് വീണ്ടും തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും അവർ തന്നെയാണ് തകരുന്നത്. എന്നെ 91 തവണ അധിക്ഷേപിച്ചു. അവർ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാൻ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും മോദി പറഞ്ഞു. അംബേദ്കറെ പോലും അവർ അധിക്ഷേപിച്ചിട്ടുണ്ട് എന്നും മോദി ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.