കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ വിവരങ്ങളും ടിക്കറ്റ് നിരക്കും പുറത്ത്

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ആദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്. സമയ ക്രമവും ടിക്കറ്റ് നിരക്കുമാണ് പുറത്ത് വിട്ടത്. ആദ്യ സര്‍വീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.10 ഓടെ വന്ദേ ഭാരത് സർവീസ് ആരംഭിക്കും.ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിൽ എത്തും. തുടർന്ന് 2 മണിയോട് കൂടി കണ്ണൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര രാത്രി 9.20 ന് തിരുവനന്തപുരത്ത് എത്തും.തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കോണമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 78 സീറ്റുകളുള്ള 12 എക്നോമിക് കോച്ചുകളാകും വന്ദേ ഭാരതിൽ ഉണ്ടാവുക. 54 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളാണ് ഉള്ളത്. എക്സിക്യൂട്ടിവ് കോച്ചിൽ ഭക്ഷണ സഹിതം 2400 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ട് കോച്ചുകളും ഉണ്ടാകും

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

അതേസമയം ഇന്നലെ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ദിന ട്രെയൽ റൺ പൂ‍ർത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി 7 മണിക്കൂർ 10 മിനിട്ട് എടുത്തപ്പോൾ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് 7 മണിക്കൂർ 20 മിനിട്ടാണ് എടുത്തത്. ആദ്യ ദിന ട്രയൽ പൂർത്തിയാകുമ്പോൾ കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ വന്ദേഭാരതാണ്. അതേസമയം കേരളത്തിലെ മറ്റ് ചില ട്രെയിനുകളും വന്ദേ ഭാരതും തമ്മുള്ള സമയത്തിൽ വലിയ വ്യത്യാസം ഉണ്ടാകില്ലെ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts