ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള പ്രൊഫഷണൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹർഷ നരസിംഹമൂർത്തി രാജസ്ഥാനിലെ രന്തംബോർ ദേശീയ ഉദ്യാനത്തിൽ പുള്ളിപ്പുലിയെ ഭക്ഷിക്കുന്ന കടുവയുടെ അപൂർവ ചിത്രം പകർത്തിയത് വൈറൽ ആയി. തുടർന്ന് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ദേശീയോദ്യാനത്തിലെ സോൺ-1ൽ അടുത്തിടെയാണ് സംഭവം. ടി-101 എന്ന കടുവയാണ് പുള്ളിപ്പുലിയെ ഭക്ഷിച്ചതെന്ന് തിരിച്ചറിഞ്ഞട്ടുണ്ട്. “വേട്ടക്കാരൻ വേട്ടയാടപ്പെടുമ്പോൾ. ആർടിആറിൽ പുള്ളിപ്പുലിയെ തിന്നുന്ന കടുവ. അപൂർവമായ ക്യാപ്‌ചർ… നിങ്ങൾ ഇതുപോലെ എന്തെങ്കിലും കണ്ടിട്ടുണ്ടോ !!” എന്ന തലകെട്ടോടു കൂടി ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ നരസിംഹമൂർത്തി തന്റെ ഫോട്ടോകൾ ട്വീറ്റ് ചെയ്തു
https://twitter.com/ParveenKaswan/status/1642003180392415233
ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടിൽ, കാട്ടിൽ കടുവയെ കാണുന്നത് തന്നെ ഒരു അനുഗ്രഹമാണ്. പുലിയെ തിന്നുന്നത് ചിത്രത്തിൽ പഠിച്ചെടുക്കാൻ സാദിച്ചതോ ഭാഗ്യത്തിന്റെ ഇരട്ടി ഭാഗ്യമാണ് എന്ന് മാധ്യമങ്ങളോട് സംസാരിച്ച നരസിംഹമൂർത്തി പറഞ്ഞു.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന നരസിംഹമൂർത്തി തന്റെ സഹപ്രവർത്തകർക്കൊപ്പം നാഷണൽ പാർക്കിൽ ഉണ്ടായിരുന്ന മാർച്ച് 30 മുതലുള്ള ഫോട്ടോകാലിൽ ഒന്നാണ് ഇത്. പുലർച്ചെ അവർ നാഷണൽ പാർക്കിന്റെ ഗേറ്റ് കടന്നപ്പോൾ പഗ്ഗിന്റെ പാടുകൾ കാണുകയും അതിനെ പിന്തുടരുകയും ചെയ്തപ്പോൾ ആണ് ഈ അസുലഭ നിമിഷത്തിന് സാക്ഷിയാകാൻ സാധിച്ചത്. കൂടാതെ 40-50 അടി ദൂരത്തിൽ നിന്ന് വളരെ അടുത്ത് നിന്ന് എനിക്ക് അത് പകർത്താൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.