കഴിഞ്ഞ വര്‍ഷമാണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും അവരുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ബന്ധം അവസാനിപ്പിച്ച് രണ്ട് വീടുകളിലായി മാറി താമസിക്കുകയാണെന്നാണ് വിവരം. എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ നിരവധി കഥകളാണ് താരത്തെക്കുറിച്ച് പുറത്ത് വരുന്നത്. അതില്‍ പ്രധാനമായും നടി മീനയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കഥകള്‍ വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ്…
Read MoreMonth: March 2023
ലേഡീസ് ഡിജെ പാർട്ടിയിലേക്ക് ബജ്റംഗദൾ പ്രവർത്തകർ അതിക്രമിച്ച് കയറി
ബെംഗളൂരു:ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബിൽ കയറി ലേഡീസ് ഡിജെ പാർട്ടി ബജ്റംഗദൾ പ്രവർത്തകർ തടസ്സപ്പെടുത്തി. ക്ലിഫ് എംബസി എന്ന ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടിയിലാണ് അതിക്രമം. സ്ത്രീകളോട് ഉടൻ ഹോട്ടൽ വിട്ട് പോകാൻ ആക്രോശിച്ചുകൊണ്ടാണ് ബജ്‌റംഗദൾ പ്രവർത്തകർ പാർട്ടിയിൽ അതിക്രമിച്ച് കയറിയത്. എഴുപതോളം സ്ത്രീകൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്ത്രീകൾ ഇവിടം വിട്ടുപോകണം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവർ എത്തിയത്. പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ബജ്‌റംഗദൾ കൺവീനർ രാജേഷ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണ് ഇവർ തടസ്സപ്പെടുത്തിയത്.…
Read Moreസ്ത്രീകൾക്ക് മാത്രമായി നഗരത്തിൽ ആയുഷ്മതി ക്ലിനിക്കുകൾ ആരംഭിക്കും
ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ആരോഗ്യ സേവനമായ ആയുഷ്മതി ക്ലിനിക്കുകൾ തുടങ്ങാൻ പദ്ധതിയുമായി ബിബിഎംപി. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ താങ്ങാൻ കഴിയാത്ത താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത്. ബെംഗളൂരുവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 57 സ്ഥലങ്ങളിൽ ഇത്തരം സമർപ്പിത വനിതാ ക്ലിനിക്കുകൾ ആരംഭിക്കും. എല്ലാ ക്ലിനിക്കുകളും ഏപ്രിൽ അവസാനത്തോടെ തുറക്കുമെന്നും അവയെ ആയുഷ്മതി വനിതാ ക്ലിനിക്ക് എന്ന് വിളിക്കുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഈ ക്ലിനിക്കുകൾ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.…
Read Moreരാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം 76 പേരിൽ കണ്ടെത്തി പഠനങ്ങൾ
ഡൽഹി: രാജ്യത്ത് 76 പേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. എക്‌സ് ബി ബി1.16 എന്ന വകഭേദമാണ് കണ്ടെത്തിയത്. കോവിഡ് കേസുകളില്‍ വീണ്ടും ഒരു വര്‍ധനയ്ക്ക് കാരണമാകുന്നത് പുതിയ വകഭേദമാണോ എന്ന സംശയത്തിലാണ് വിദഗ്ദര്‍. അതേസമയം പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുൻ ഡയറക്ടറും കോവിഡ് ടാസ്ക്ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചല്‍ പ്രദേശ് (1), ഒഡിഷ (1) എന്നിവിടങ്ങളിലാണ്…
Read Moreഇക്വഡോറിൽ ഭൂകമ്പം;
ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ 12 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിര്‍ത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വുല്ലെര്‍മോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.
Read Moreറിപ്പര്‍ ജയാനന്ദന് പരോള്‍
കൊച്ചി: കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോൾ നൽകി ഹൈക്കോടതി. ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ പതിനേഴിനാണ് മകളുടെ വിവാഹത്തിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ഇപ്പോൾ തൃശൂര്‍ വിയ്യൂര്‍ ജയിലിൽ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് റിപ്പര്‍ ജയാനന്ദന്‍ കഴിയുന്നത്. ജയാനന്ദന്റെ പരോളിനെ സര്‍ക്കാര്‍ എതിർത്തിരുന്നു. അഭിഭാഷകയായ ജയാനന്ദന്റെ മകൾ തന്നെയാണ് അമ്മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍ തന്റെ…
Read Moreമാർച്ചിൽ തന്നെ പുതിയ അധ്യയന വർഷം വേണ്ട; കർശന നിർദേശവുമായി സിബിഎസ്ഇ
ഡൽഹി: കുട്ടികൾക്ക് ഏപ്രിൽ മാസത്തിന് മുൻപ് തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്കൂൾക്ക് നിർദേശം നൽകിയത്. ഏപ്രിൽ 1 മുതലാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. എന്നാൽ കേരളത്തിലും ഉത്തരേന്ത്യയിലുമടക്കം പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദേശം നൽകിയത്. ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽ…
Read Moreപ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്ക് വിജയസാധ്യതയുള്ള മണ്ഡലം കണ്ടെത്താനാവാതെ കോണ്‍ഗ്രസ്
കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്ക് വിജയസാധ്യതയുള്ള മണ്ഡലം കണ്ടെത്താനാവാതെ കോണ്‍ഗ്രസ്. സിദ്ദരാമയ്യയെ കോലാറില്‍ മത്സരപ്പിക്കേണ്ടെന്നാണ് ദേശീയ നോതൃത്വത്തിന്റെ തീരുമാനം. അതേസമയം കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. കോലാറാന്ന് ഇനിയുള്ള കര്‍മ്മണ്ഡലമെന്നും താന്‍ ഇനി കോലാറില്‍ മത്സരിക്കുമെന്നും സിദ്ദരാമയ്യ മാസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. പിന്നാലെ കോണ്‍ഗരസ് സംസ്ഥാന നേതൃത്വം സിദ്ദരാമയ്യയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സിദ്ധരാമയ്യയുടെ നീക്കത്തെ ഹൈക്കമാന്റ് ശക്തമായ എതിര്‍ത്തു. ദേശീയ നേതൃത്തെ മറികടന്നുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുമപ്പുറം ആഭ്യന്തര സര്‍വേയും കോലാറില്‍ സിദ്ധരാമയ്യക്ക് അനുകൂലമല്ലെന്നാണ് ദേശീയ…
Read Moreഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു; യുവാവ് അറസ്റ്റില്‍
ബെംഗളൂരു: ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് യുവാവ് അറസ്റ്റില്‍. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലെത്തിയാണ് ഇയാളെ എയര്‍പ്പോര്‍ട്ട് അധികൃതര്‍ അറസ്റ്റ് ചെയ്തത്. അസം-ബെംഗളൂരു ഇൻഡിഗോ ഫ്ലൈറ്റിൽ (6ഇ 716)യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടം സൃഷ്ടിച്ചാണ് ഇയാൾ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചതെന്ന് അധികൃതർ പറഞ്ഞു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയ്‌ലറ്റില്‍ നിന്ന് പുകയുടെ ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഇറങ്ങിയതോടെ ഉടനെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍പ്പോര്‍ട്ട്…
Read Moreവനിതാ പ്രീമിയര്‍ ലീഗ്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം
വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയന്റ്‌സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി പരാജയപ്പെടുത്തിയത്. 99 റണ്‍സെടുത്ത സോഫി ഡിവൈന്റെ ഇന്നിംഗ്‌സാണ് ആര്‍സിബിയെ അനായാസ ജയത്തിലെത്തിച്ചത്. ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ടിന്റെയും ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറിന്റെയും ഇന്നിംഗ്‌സാണ് ഗുജറാത്ത് ജയന്റ്‌സിനെ 188ല്‍ എത്തിച്ചത്. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ജയന്റ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ 27 റണ്‍സില്‍ നില്‍ക്കെ സോഫി ഡങ്ക്‌ലിയെ വീഴ്ത്തി സോഫി ഡിവൈന്‍ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു.…
Read More