വനിതാ പ്രീമിയര്‍ ലീഗ്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയന്റ്‌സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി പരാജയപ്പെടുത്തിയത്. 99 റണ്‍സെടുത്ത സോഫി ഡിവൈന്റെ ഇന്നിംഗ്‌സാണ് ആര്‍സിബിയെ അനായാസ ജയത്തിലെത്തിച്ചത്.

ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ടിന്റെയും ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറിന്റെയും ഇന്നിംഗ്‌സാണ് ഗുജറാത്ത് ജയന്റ്‌സിനെ 188ല്‍ എത്തിച്ചത്. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ജയന്റ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ 27 റണ്‍സില്‍ നില്‍ക്കെ സോഫി ഡങ്ക്‌ലിയെ വീഴ്ത്തി സോഫി ഡിവൈന്‍ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നീട് ക്രീസിലെത്തിയ സബിനേനി മേഘ്‌നയുമായി ചേര്‍ന്ന് ലോറ വോള്‍വാര്‍ട്ട് ഗുജറാത്ത് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി.

63 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പതിനാറാം ഓവറില്‍ ശ്രേയങ്ക പാട്ടീല്‍ ലോറ വോള്‍വാര്‍ട്ടിനെ പ്രീതി ബോസിന്റെ കൈകളിലെത്തിച്ചു. 42 പന്തില്‍ 9 ഫോറും 2 സിക്‌സുമടക്കം 68 റണ്‍സാണ് ലോറ നേടിയത്. പിന്നാലെ ആഷ്‌ലി ഗാര്‍ഡറിനെയും ശ്രേയങ്ക പുറത്താക്കി. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദയലന്‍ ഹേമലതയും ഹര്‍ലീന്‍ ഡിയോളും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെയാണ് ഗുജറാത്തിന്റെ ഇന്നിംഗ്‌സ് 180 കടന്നത്. മേഗന്‍ സ്‌കട്ടിന്റെ ഇരുപതാം ഓവറില്‍ 22 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ആര്‍സിബിക്കായി ശ്രേയങ്ക പാട്ടീല്‍ രണ്ടും സോഫി ഡിവൈന്‍, പ്രീതി ബോസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എന്നാല്‍ 189 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ആഷ്‌ലി ഗാര്‍ഡ്‌നറിന്റെ രണ്ടാം ഓവറില്‍ 24 റണ്‍സ് അടിച്ചെടുത്ത ഡിവൈന്‍ മന്ഥാനയെ കൂട്ടുപിടിച്ച് മൂന്നാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി. സോഫി ഡിവൈന്റെ അക്രമണോത്സുക ബാറ്റിംഗ് പ്രകടനമാണ് ബാംഗ്ലൂരിന്റെ റണ്‍ചേസ് വേഗത്തിലാക്കിയത്. എന്നാല്‍ മന്ഥാനയെ 37 റണ്‍സെടുത്ത് നില്‍ക്കെ പുറത്താക്കി സ്‌നേഹ റാണ കൂട്ടുകെട്ട് തകര്‍ത്തു. 125 റണ്‍സാണ് ഡിവൈന്‍-മന്ഥാന സഖ്യം ഇന്നിംഗ്‌സില്‍ കൂട്ടിച്ചേര്‍ത്തത്. ഡിവൈന്‍ അടി തുടര്‍ന്നെങ്കിലും സെഞ്ചുറിക്ക് ഒരു റണ്‍ അകലെ കിം ഗാര്‍ത്തിന്റെ പന്തില്‍ അശ്വനി കുമാരിക്ക് ക്യാച്ച് നല്‍കി പുറത്തായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എല്ലിസ് പെറി-ഹീതര്‍ നൈറ്റ് സഖ്യത്തിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഇരുവരും ചേര്‍ന്ന് 15.3 ഓവറില്‍ ടീമിനെ ജയത്തിലെത്തിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയത്തോടെ നാലു പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. സമാന പോയിന്റുള്ള ഗുജറാത്ത് അവസാന സ്ഥാനത്തായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts