ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് യുവാവ് അറസ്റ്റില്‍. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലെത്തിയാണ് ഇയാളെ എയര്‍പ്പോര്‍ട്ട് അധികൃതര്‍ അറസ്റ്റ് ചെയ്തത്. അസം-ബെംഗളൂരു ഇൻഡിഗോ ഫ്ലൈറ്റിൽ (6ഇ 716)യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടം സൃഷ്ടിച്ചാണ് ഇയാൾ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചതെന്ന് അധികൃതർ പറഞ്ഞു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ടോയ്‌ലറ്റില്‍ നിന്ന് പുകയുടെ ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഇറങ്ങിയതോടെ ഉടനെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍പ്പോര്‍ട്ട് പൊലീസ് അറിയിച്ചു. മാര്‍ച്ച്‌ ആദ്യവാരം കൊല്‍ക്കത്തയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ പുകവലിച്ചതിന് 24 കാരി അറസ്റ്റിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts