ബെംഗളൂരു : സർജാപുര റോഡിലെകൈക്കൊണ്ടനഹള്ളിയിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് കിടക്കക്കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് തീയും പുകയുമുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഏതാനും മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രദേശത്തേക്കും തീപടർന്നു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി ഏറെനേരത്തേ പ്രയത്നത്തിന് ശേഷമാണ് തീയണച്ചത്. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽവിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസും അഗ്നിരക്ഷാ സേനയും അറിയിച്ചു.തീപിടിത്തമുണ്ടായതോടെ സർജാപുര റോഡിന്റെ ഇരുഭാഗത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വലിയതോതിൽ പുക പടർന്നതും ആശങ്കയ്ക്കിടയാക്കി. പരിഭ്രാന്തരായി തടിച്ചുകൂടിയ ജനങ്ങളെ ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലുണ്ടായിരുന്നവരെ പോലീസ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുറത്തെത്തിച്ചു.
അഗ്നിരക്ഷാ സേനയുടെ ഓഫീസ് തൊട്ടടുത്തായതിനാൽ ഫയർ എൻജിനുകൾക്ക് ഉടൻ സ്ഥലത്തെത്താൻ കഴിഞ്ഞതാണ് വൻ അപകടം ഒഴിവാക്കിയത്. തീപിടിച്ച കെട്ടിടത്തിന് സമീപത്ത് ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങളുണ്ടായിരുന്നു. ജബിയുള്ള എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.