കർഷകരെ വിവാഹം കഴിക്കാൻ ദളിന്റെ ഓഫർ; യുവതികൾക്ക് 2 ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അവിവാഹിതരായ കർഷക യുവാക്കളുടെ വോട്ടിൽ ലക്ഷ്യം വെച്ച് പ്രഖ്യാപനങ്ങളുമായി ദൾ. സംസ്ഥാനത്ത് വ്യക്തമായ ഭൂപരീക്ഷണത്തോടെ അധികാരത്തിലെത്തിയാൽ കർഷകരെ വിവാഹം ചെയ്യാൻ തയായരാകുന്ന യുവതികൾക്ക് 2 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദൾ നിയമസഭാ കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തുമക്കുരുവിലെ തിപ്ത്തൂരിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയുടെ തുടക്കത്തിൽ കോലാറിൽ വെച്ച് യുവ കർഷകരുടെ കൂട്ടായ്മ ജില്ലാനന്തര വിവാഹം നിരോധിക്കണമെന്ന ആവശ്യവുമായി കുമാരസ്വാമിയെ സമീപിച്ചിരുന്നു. ഗ്രാമങ്ങളിലെ കർഷക യുവാക്കളെ വിവാഹം കഴിക്കാൻ അഭ്യസ്തവിദ്യരായ യുവതികൾ തയ്യാറാകുന്നില്ലന്നാണ് ഇവരുടെ പരാതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts