ചെന്നൈ: എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകനായ നെടുമാരൻ.
തമിഴ് വംശത്തിൻറെ മോചനം സംബന്ധിച്ച് പുതിയൊരു പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും നെടുമാരൻ പറഞ്ഞു. തഞ്ചാവൂരിൽ വാർത്താസമ്മേളനത്തിലാണ് നെടുമാരൻ ഈ വെളിപ്പെടുത്തൽ നടത്തിയത് . ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും ആഗോളസാഹചര്യവും രാജപക്സ കുടുംബ അധികാരത്തിൽ നിന്നും പുറത്തായതും എൽടിടിഇ നേതാവായ പ്രഭാകരന് പുറത്തുവരാൻ പ്രേരണ നൽകുന്ന സാഹചര്യമാണ്. ലോകത്തുള്ള മുഴുവൻ തമിഴ് ജനതയും പ്രഭാകരന് പിന്തുണ നൽകണമെന്നും നെടുമാരൻ ആവശ്യപ്പെട്ടു.
വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തൻറെ കുടുംബം പ്രഭാകരനുമായി ബന്ധം പുലർത്തുന്നുണ്ടെന്നും വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡൻറ് കൂടിയായ പി.നെടുമാരൻ പറഞ്ഞു. ആദേഹം എവിടെയാണ് ഉള്ളതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വെൽഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡൻറ് പി.നെടുമാരൻ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.