നഗരത്തിൽ പാൽ വിതരണത്തെ ബാധിച്ച് വാഹന ഉടമകളുടെ സമരം

ബെംഗളൂരു: പ്രാദേശിക വിതരണക്കാർക്ക് നിത്യേന അവശ്യവസ്തുക്കൾ കയറ്റി പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ നിരത്തിലിറങ്ങിയതിനാൽ ഞായറാഴ്ച ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും പാൽ വിതരണം തടസ്സപ്പെട്ടു. ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡുമായി (ബാമുൽ) ഘടിപ്പിച്ചിട്ടുള്ള 250 പാൽ വാഹനങ്ങളിൽ 150 എണ്ണമെങ്കിലുമാണ് ഉയർന്ന ഗതാഗത നിരക്കും സൗകര്യങ്ങളും ആവശ്യപ്പെട്ട് മിന്നൽ പണിമുടക്ക് നടത്തിയത്. ഗോവിന്ദപ്പയുടെ അഭിപ്രായത്തിൽ 250 റൂട്ടുകളിലാണ് ബാമുൽ പാൽ വിതരണം ചെയ്യുന്നത്. ഇതിൽ 150 റൂട്ടുകലാണ് ഞായറാഴ്ച നിർത്തിവച്ചത്. ഉയർന്ന ഇന്ധനവില, മെയിന്റനൻസ് ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ ചൂണ്ടിക്കാട്ടി ഗതാഗത നിരക്കിൽ 30%…

Read More

റോഡിൽ ജനങ്ങളെ മര്യാദ പഠിപ്പിക്കാൻ ഒരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു : റോഡിൽ വാഹനമോടിക്കുന്നതുസംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന കലഹങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കും. വിവിധ സന്നദ്ധ സംഘടനകളുമായും സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ ക്ലബുകളുമായും സഹകരിച്ച് തുടക്കത്തിൽ റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കാനും ട്രാഫിക് പോലീസ് പദ്ധതി ആവിഷ്‌കരിച്ചുവരുകയാണെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം പറഞ്ഞു. നഗരത്തിലെ വിവിധഭാഗങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി…

Read More

മലയാളി വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : ആവലഹള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട്മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു. ശനിയാഴ്ച രാത്രി ഒരു മണിയോടെ കെ.ആർ. പുരത്തിന് സമീപമാണ് അപകടമുണ്ടായത്. ബിദരഹള്ളി ഈസ്റ്റ് പോയന്റ്‌ കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിയും വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി കവിത ഹൗസിൽ പരേതനായ വി.പി. അജയ്‌ലാലിന്റേയും മിനിയുടേയും മകൻ അമൽ വി. അജയ് ( 19) ആണ് മരിച്ചത്. സുഹൃത്തിന്റെ താമസസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെ ഹമ്പിൽ കയറിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

Read More

ശ്രീരാമനെക്കുറിച്ചുള്ള കന്നഡ എഴുത്തുകാരൻ കെ.എസ്. ഭഗവാന്റെ പരാമർശം വിവാദത്തിൽ

ബെംഗളൂരു: കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ. കെ.എസ്. ഭഗവാൻ ശ്രീരാമനെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. മണ്ഡ്യയിലെ കെ.ആർ. പേട്ടിൽ പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവേ രാമൻ ആദർശവാനല്ലെന്നും 11,000 വർഷം ഭരിച്ചിരുന്നില്ലെന്നുമായിരുന്നു ഭഗവാന്റെ പരാമർശം. രാമരാജ്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണ്. വാല്മീകിരാമായണത്തിലെ ഉത്തരകാണ്ഡം വായിച്ചാൽ രാമൻ ആദർശവാനല്ലെന്ന് വ്യക്തമാകും. അദ്ദേഹം 11,000 വർഷം ഭരിച്ചിട്ടില്ല. 11 വർഷംമാത്രമേയുള്ളൂ എന്നും ഭഗവാൻ പറഞ്ഞു. കൂടാതെ ഭാര്യയായ സീതയെ വനത്തിലയച്ച രാമൻ അവരെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അതിനാൽ അദ്ദേഹം എങ്ങനെ ആദർശവാനാകും എന്നും ഭഗവാൻ ചോദിച്ചു. 2018-ലും ഭഗവാൻ ‘രാമ മന്ദിര…

Read More

വാഗ്ദാനം പാലിച്ചില്ല; പഞ്ചായത്ത് ഓഫീസ്‌ പൂട്ടി സ്ത്രീകൾ

ബെംഗളൂരു : ഗദകിലെ ദംബൽ പഞ്ചായത്ത് അടച്ച്‌ സ്ത്രീകൾ. പൊതുശൗചാലയം നിർമിക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ദംബലിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന 60-ഓളം സ്ത്രീകൾ സംഘടിച്ചെത്തി പഞ്ചായത്ത് ഓഫീസ് പൂട്ടിയത്. ജീവനക്കാർ എത്തുന്നതിന് മുമ്പായിരുന്നു സംഭവം. പൊതുശൗചാലയം നിർമിക്കാമെന്ന ഉറപ്പുലഭിച്ചാൽ മാത്രം ഓഫീസ് തുറന്നുകൊടുക്കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. തുടർന്ന് രണ്ടുമണിക്കൂറിന് ശേഷം ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ശൗചാലയം നിർമിച്ചു നൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് ഓഫീസ് തുറന്നുകൊടുത്തത്. 2018-ൽ ദംബലിൽ പൊതുശൗചാലയം നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് കാര്യമായ നടപടിയൊന്നുമുണ്ടായില്ല. സമീപവാസികളായ സ്ത്രീകൾ പലവട്ടം പഞ്ചായത്തുമായി…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് മത്സരിക്കും

ബെംഗളൂരു: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെയും ഹിന്ദുത്വത്തിനുവേണ്ടിയും പോരാടാൻ ഉഡുപ്പി ജില്ലയിലെ കാർക്കള മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതായി വലതുപക്ഷ സംഘടനയായ ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് അറിയിച്ചു. പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്ന് കാർക്കള നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്നും പ്രമോദ് മുത്തലിക്ക് കൂട്ടിച്ചേർത്തു. ഹിന്ദുക്കളോട് അനീതിയും വ്യാപകമായ അഴിമതിയും നടക്കുന്നതിനാൽ ഞാൻ ഇവിടെ നിന്ന് മത്സരിക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും മുത്തലിക് പറഞ്ഞു. ഹിന്ദുക്കൾക്ക് നീതിയും ബഹുമാനവും നൽകുക എന്ന ലക്ഷ്യത്തോടെയായിരിക്കും എന്റെ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ലെ നിയമസഭാ…

Read More

കടുവയുടെ ആക്രമണത്തിൽ പതിനെട്ട്കാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: എച്ച്.ഡി. കോട്ടയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം വിറക് ശേഖരിക്കാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അന്തർസന്തെ ബെല്ലിഹഡിനിവാസി മഞ്ജുവാണ് (18) കൊല്ലപ്പെട്ടത്. നാഗർഹോളെ വനത്തിന് അടുത്തുള്ള ബെല്ലിഹഡിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. റോഡിലൂടെ നടക്കവേ അപ്രതീക്ഷിതമായി സംഘത്തിന്റെ മുൻപിലേക്ക് കടുവ ചാടിവീഴുകയായിരുന്നു. കടുവയെ കണ്ടയുടൻ സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. കടുവയുടെ അടിയേറ്റ് മഞ്ജുവിന്റെ തല പിളർന്നു. തുടർന്ന് കടുവ മഞ്ജുവിന്റെ ശരീരം വനത്തിലേക്ക് 15 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി ശേഷം നാട്ടുകാരെത്തി ബഹളമുണ്ടാക്കിയപ്പോൾ കടുവ വനത്തിനുള്ളിലേക്ക് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഞ്ജു സംഭവസ്ഥലത്തുതന്നെ…

Read More

മെട്രോ നിർമാണ സൈറ്റിലെ ബാരിക്കേഡ് കാറിനു മുകളിൽ വീണു

ബെംഗളൂരു: ബംഗളൂരുവിൽ മെട്രോ നിർമാണം നടക്കുന്ന സ്ഥലത്ത് കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് ബാരിക്കേഡ് തകർന്ന് വീണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ഡ്രൈവർ സന്തോഷ് കുമാർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർ അത്ഭുദകരമായി രക്ഷപെട്ടു. ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിൽ മഹാദേവപുരയ്ക്ക് സമീപം ദൊഡ്ഡനെകുണ്ടി ക്രോസ്റോഡിൽ ശനിയാഴ്ച സന്തോഷ് കുമാർ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കാർത്തിക് നഗർ കഴിഞ്ഞ് കെആർ പുരത്തേക്ക് നീങ്ങുന്നതിനിടയിൽ റോഡിലെ ബാരിക്കേഡ് കാറിന് മുകളിലേക്ക് വീഴുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടം പരിശോധിക്കുന്നതിനായി, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…

Read More

ലാൽബാഗിലെ പുഷ്പമേള; തിരക്ക് ഒഴിവാക്കാൻ പേപ്പർ ടിക്കറ്റുമായി ബിഎംആർസി

metro police

ബെംഗളൂരു: ലാൽബാഗിൽ പുഷ്പമേള കാണാനെത്തുന്നവരുടെ തിരക്കിനെ തുടർന്ന് 30 രൂപയുടെ പേപ്പർ ടിക്കറ്റുമായി ബിഎംആർ സി. 26നു രാവിലെ 10 മുതൽ രാത്രി 8 വരെ ലാൽബാഗ് സ്റ്റേഷനിൽ നിന്ന് ഏത് സ്റ്റേഷനിലേക്കും പേപ്പർ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. ടിക്കറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. മറ്റു മെട്രോ സ്റ്റേഷനുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ലാൽബാഗിൽ നിന്ന് തിരികെവരാനുള്ള പേപ്പർ ടിക്കറ്റ് ലഭ്യമാകും.ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡ്, ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാമെന്ന് ബിഎംആർസി അധികൃതർ…

Read More

ബെസ്‌കോം ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ഗോപാലപുര പോലീസ് ചൗക്കിക്ക് സമീപം ട്രാൻസ്‌ഫോർമർ നന്നാക്കുന്നതിനിടെ 28 കാരനായ ബെസ്‌കോം ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗൗതം (32 ) ആണ് മരിച്ചത്. മഗഡി റോഡിൽ അഞ്ജന ടാക്കീസിന് സമീപമുള്ള ബെസ്‌കോം ഓഫീസിലെ സുങ്കടക്കാട്ടെ സ്വദേശി ഗൗതമും രണ്ട് സഹപ്രവർത്തകരും ഞായറാഴ്ച മുതൽ രാത്രി ഡ്യൂട്ടിയിലായിരുന്നു. ട്രാൻസ്‌ഫോർമറിൽ നിന്ന് തീപ്പൊരി പടരുന്നതായി ബെസ്‌കോം ഹെൽപ്പ് ലൈനിലേക്ക് വിളിച്ചതിനെ തുടർന്ന് രാവിലെ ഒമ്പത് മണിയോടെ മൂവരും സ്ഥലത്തെത്തി. ഗൗതം തൂണിൽ കയറിയെങ്കിലും തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ല. ഷോക്ക് ഏറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More
Click Here to Follow Us