ചെന്നൈ: മൈസൂരു-ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ ആരക്കോണത്തിന് സമീപം പശുക്കിടാവിൽ ഇടിച്ചതിനെ തുടർന്ന് തകരാർ സംഭവിച്ചു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത് അപകടത്തിൽ പശുക്കുട്ടി ചത്തു. അപകടം നടക്കുമ്പോൾ ട്രെയിൻ 90 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്.
ചെന്നൈയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് പരിശോധനയ്ക്കായി ട്രെയിൻ രണ്ട് മിനിറ്റോളം നിർത്തിയിട്ടു. കന്നുകാലിയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ പശുക്കിടാവിന്റെ ഉടമയെ കണ്ടെത്താനും കേസെടുക്കാനും കനത്ത പിഴ ചുമത്താനും തീരുമാനിച്ചതായി ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എ എലുമല പറഞ്ഞു.. കൂടാതെ കന്നുകാലികളെ പാളത്തിൽ കയറ്റുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുമാണ് റെയിൽവേ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേ ആക്ട് 1989 ലെ വ്യവസ്ഥകൾ അനുസരിച്ച്, കന്നുകാലികളുടെ ഉടമകൾ സെക്ഷൻ 154 പ്രകാരം ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥരാണ് (റെയിൽവേയിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്നത്, മനപ്പൂർവ്വം അല്ലെങ്കിൽ ഒഴിവാക്കൽ, ഒരു വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉൾപ്പെടുത്തി ശിക്ഷിക്കപ്പെടാം). കന്നുകാലിയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.