ബി.ബി.എം.പി റോഡ് ടാറിങ്‌ കഴിഞ്ഞ ദിവസം വീണ്ടും റോഡ് കുഴിച്ചു; കൈയൊഴിഞ്ഞ് ബി.ഡബ്ലിയു.എസ്.എസ്.ബി.

pothhole

ബെംഗളൂരു: റോഡുകൾ ശരിയാക്കി 48 മണിക്കൂറിനുള്ളിൽ പുതുതായി ടാർ ചെയ്ത വാർഡ് റോഡ് കുഴിച്ചതോടെ മഹാദേവപുരയിലെ വിനായക നഗർ നിവാസികൾ വലഞ്ഞു. ഐടി തലസ്ഥാനത്തെ സിവിൽ ഏജൻസികൾ തമ്മിലുള്ള മോശം ഏകോപനത്തെയാണ് ഒരിക്കൽ കൂടി ഇതിലൂടെ പ്രതിഫലിച്ചത്.

നവംബർ 10ന് വിനായക നഗറിലെ രണ്ട് റോഡുകൾ ടാർ ചെയ്തതായി താമസക്കാരനായ മനോജ് കുമാർ പറഞ്ഞു.എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ അതിലൊന്ന് വീണ്ടും കുഴിയെടുത്തു. തൊഴിലാളികളോടും സൂപ്പർവൈസറോടും പുതിയ റോഡ് കുഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വാട്ടർ കണക്ഷൻ ജോലിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് അവർ അവകാശപ്പെട്ടതായി കുമാർ പറഞ്ഞു.

ബിബിഎംപി ടാറിങ് നടത്താത്തതിനാൽ കഴിഞ്ഞ ഒരു വർഷമായി റോഡ് ശോച്യാവസ്ഥയിലാണെന്നും, ടാറിങ് നടത്തിയപ്പോൾ ഇരുവശവും വീണ്ടും കുഴിച്ചിട്ടിരിക്കുകയാണെന്നും മനോജ് കൂട്ടിച്ചേർത്തു.

ഇവിടത്തെ താമസക്കാർ ബി ബി എം പി യെയും ബി ഡബ്ലിയു എസ് എസ് ബി യെയും അവരുടെ ഏകോപനമില്ലായ്മയുടെ പേരിൽ വിമർശിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് എപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

രണ്ട് സിവിൽ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കാരണമെന്ന് നാട്ടുകാർ സംശയിക്കുമ്പോൾ, റോഡ് കുഴിച്ചിട്ടില്ലെന്ന് ജലബോർഡ് നിഷേധിച്ചു. ബി ഡബ്ലിയു എസ് എസ് ബി അത് ചെയ്തിട്ടില്ലന്നും. മറ്റാർക്കോ വേണ്ട ഒരു സ്വകാര്യ ബോർവെൽ കണക്ഷനാൻ ഏത് ചെയ്തതെന്ന് തോനുന്നു എന്നും ബി ഡബ്ലിയു എസ് എസ് ബി BWSSB എക്സിക്യൂട്ടീവ് എഞ്ചിനീയർ വേണു ഗോപാൽ പറഞ്ഞു.

വർത്തൂരിൽ നിന്നുള്ള ബി ബി എം പി വാർഡ് എൻജിനീയർ വെങ്കിടേഷ്, റോഡ് കുഴിക്കുന്ന ജോലിയെക്കുറിച്ച് അജ്ഞത ആരോപിച്ച് അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞു. പുതുതായി ടാർ ചെയ്ത റോഡ് ആരാണ് കുഴിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ടെന്നും . നേരത്തെയും ഞങ്ങളുടെ അനുമതിയില്ലാതെ ആളുകൾ റോഡുകൾ കുഴിക്കുകയും ബിബിഎംപി നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബി ബി എം പി റോഡുകൾ നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ബിഡബ്ല്യുഎസ്എസ്ബിയോ മറ്റേതെങ്കിലും ഏജൻസിയോ നിയമങ്ങൾ പാലിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്താൽ ഉത്തരവാദികളായവരെ പിൻവലിക്കുമെന്നും സോണൽ ഇൻചാർജ് കമ്മിഷണർ ഡോ.ത്രിലോക് ചന്ദ്ര മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us