തിരുവനന്തപുരം: ഡോ.കെ. വാസുകിയെ ലേബർ കമ്മീഷണറായി മാറ്റി നിയമിച്ചു. കെ.ബിജു ലാൻഡ് റവന്യൂ കമ്മീഷണറായി തുടരും. വിദ്യാഭ്യാസ അവധി കഴിഞ്ഞ് സർവീസിൽ തിരികെയെത്തിയ ഡോ.വാസുകിയെ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീ ഷണറായി നിയമിച്ചിരുന്നു.
അതേ സമയം ഈ നിയമനം സർക്കാർ ഉത്തരവ് ഇറങ്ങിയ ശേഷമാണ് വകുപ്പു മന്ത്രി കെ.രാജൻ അറിഞ്ഞത്. ഇതെ തുടർന്ന് പ്രധാന പദ്ധതികൾ പൂർത്തിയാകും വരെ നിലവിലെ റവന്യൂ കമ്മീഷണറായി കെ.ബിജുവിനെ തു ടറാൻ പിന്നെയും മന്ത്രി കെ. രാജൻ മുഖ്യമന്ത്രി യോട്ട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വാസുകിയെ ലേബർ കമ്മീഷനറായി നിയമിച്ച് ഇന്നലെ പുതിയ ഉത്തരവിറക്കി യത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.