ബെംഗളൂരു: ചൊവ്വാഴ്ച സുമനഹള്ളി മേൽപ്പാലത്തിൽ ഒരു വലിയ ദ്വാരം രൂപപെട്ടതായി കണ്ടെത്തി. ഇത് പൗരസമിതിയുടെ നിലവാരമില്ലാത്ത ഫ്ലൈഓവർ ഓഡിറ്റും ബിഡിഎയുടെ മോശം പദ്ധതി നിർവ്വഹണവുമാണ് തുറന്നുകാട്ടിയത്. തകർന്ന ഭാഗം ബാരിക്കേഡുചെയ്‌ത ശേഷമാണ് ഫ്‌ളൈഓവറിലൂടെ ഗതാഗതം അനുവദിച്ചത്, അതേസമയം വ്യാഴാഴ്ച ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾക്കിടയിൽ ഫ്‌ളൈഓവറിന്റെ ഒരു ഭാഗം അടച്ചിരിക്കാൻ സാധ്യതയുണ്ട്.
ഗോരഗുണ്ടെപാൾയയ്ക്കും നായണ്ടഹള്ളിക്കും ഇടയിലുള്ള ഔട്ടർ റിങ് റോഡിൽ നാലുവരി മേൽപ്പാലത്തിൽ മീഡിയനോടു ചേർന്നാണ് ദ്വാരം പ്രത്യക്ഷപ്പെട്ടത്. തകർന്ന ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചതിനാൽ നായണ്ടഹള്ളിയിൽ നിന്ന് ലഗ്ഗേരെ ഭാഗത്തേക്കുള്ള വാഹന ഗതാഗതം മന്ദഗതിയിലായി. എതിർവശത്തെ ഗതാഗതം സുഗമമായി തുടരുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
താഴെയുള്ള റോഡ് കാണാൻ കഴിയുന്ന തരത്തിൽ ദ്വാരം വലുതായിരുന്നു. ലോഹനിർമ്മാണം അതേപടി നിലനിന്നിരുന്നെങ്കിലും സിമന്റും കല്ലും അടർന്നു താഴെയുള്ള റോഡിലേക്ക് വീണു. 12 വർഷം പഴക്കമുള്ളതാണ് ഈ മേൽപ്പാലം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.