ബെംഗളൂരു: വെള്ളപ്പൊക്കത്തിന് കാരണമായ രാജകലുവുകളും കലുങ്കുകളും കൈയേറ്റം ചെയ്യുന്നതിൽ നിഷ്ക്രിയമായതിന് ബിബിഎംപിയെയും സംസ്ഥാന സർക്കാരിനെയും ബെംഗളൂരുക്കാർ വിമർശിച്ചിരുന്നു. എന്നാലിപ്പോൾ തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാലും വഴിയോരക്കച്ചവടക്കാരാലും കാൽനടപ്പാതകളും സൈക്കിൾ പാതകളും തടയുന്നതിലാണ് ജനങ്ങളും യാത്രക്കാരും രോഷാകുലരാകുന്നത്.
ഔട്ടർ റിങ് റോഡിൽ (ഒആർആർ) പലയിടത്തും കൈയേറ്റങ്ങൾ ഉണ്ടെങ്കിലും സ്ഥിതിഗതികൾ പരിഹരിക്കാൻ നടപടിയില്ല. സൈക്കിൾ പാതകൾക്ക് കണക്റ്റിവിറ്റി കുറവും ഫുട്പാത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിലവാരമില്ലാത്തതുമാണ്, അവ ശരിയായി വേർതിരിച്ചാൽ, ഗതാഗതം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് ബെംഗളുരുവിലെ സൈക്കിൾ മേയറും കൗൺസിൽ ഫോർ ആക്റ്റീവ് മൊബിലിറ്റിയുടെ സ്ഥാപകനുമായ സത്യശങ്കരൻ പറഞ്ഞു, എന്നാൽ ഇത് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഫുട്പാത്തിൽ പാർക്ക് ചെയ്താൽ 1000 രൂപയും തെറ്റായ പാർക്കിങ്ങിന് 500 രൂപയും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് ഇൻസ്പെക്ടർ വി ഹരീഷ് പറഞ്ഞു എന്നാൽ, കച്ചവടക്കാർ പലപ്പോഴും ഫുട്പാത്ത് കയ്യേറി കടകൾ പണിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആളുകൾ ശരിയായ രീതിയിൽ പാർക്ക് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പെനാൽറ്റിയെ ഭയപ്പെടുന്നില്ലെന്നും ഡോംലൂരിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ ശിവകുമാർ വി നായിഡു പറഞ്ഞു.
ട്രാഫിക് പോലീസിന് അവ നീക്കം ചെയ്യാൻ കഴിയില്ല എന്നാൽ അത് ബിബിഎംപി ചെയ്യണമെന്നും, അദ്ദേഹം പറഞ്ഞു. എന്നാൽ കച്ചവടക്കാർക്ക് അവരുടെ കടകൾക്കായി പ്രത്യേക സ്ഥലം നൽകണമെന്നതാണ് താത്കാലിക പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നെങ്കിലും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ബിബിഎംപി ചീഫ് എഞ്ചിനീയർ (റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ) ബി എസ് പ്രഹ്ലാദ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.