മലയാളം മിഷൻ അധ്യാപിക ആശ സജി സ്വാഗതം പറയുകയും ,സെന്റർ കോഡിനേറ്റർ ജോമി തെങ്ങനാട്ട് നന്ദിയർപ്പിക്കുകയും ചെയ്തു.
കേരള തനിമയാർന്ന കലാപരിപാടികളുമായി കുട്ടികളും മാതാപിതാക്കളും ഓൺലൈൻ ഓണാഘോഷം വർണ്ണാഭയമാക്കി .
ലോക്ക് ഡൗൺ കാലഘട്ടത്തി മലയാളം മിഷൻ കുട്ടികൾക്കായി നടത്തിയ പാചക മത്സരത്തിലെയും, കവിതാ പാരായണ മത്സരത്തിലെയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രധാനാധ്യാപിക ത്രേസ്യാമ്മ ടീച്ചറും ,പ്രീയ ടീച്ചറും ,വൈ.സി.എ പ്രസിഡന്റ് അജോ കുര്യനും മറ്റു ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.
കൊറോണക്കാലത്ത് പൂർണ്ണമായും ഓൺലൈനിൽ നടന്ന ഓണാഘോഷം കൂട്ടികൾക്ക് വേറിട്ട അനുഭവം ആയി .
കുട്ടികൾ വളരെ ഉൽസഹത്തോടെ പരിപാടികളിൽ പങ്കെടുത്തു . സൂം വഴിയായും യൂട്യൂബ് ലൈവ് ആയും പരിപാടികൾ ആസ്വാദകരിൽ എത്തി.
ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികൾക്ക് ഓണാഘോഷത്തിന്റെ അനുഭവം ഒട്ടും ചോരാതെ ലഭ്യമാക്കണം എന്ന മലയാളം മിഷൻ ഡയറക്ടരുടെ നിർദ്ദേശ പ്രകാരമാണ് വിവിധ പഠനകേന്ദ്രങ്ങളിൽ ഓണാഘോഷം സംഘടിപ്പിക്കപ്പെടുന്നത് .