ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കുമെന്നുമുള്ള മുന്നറിയിപ്പുമായി നമ്മ മെട്രോ.
നീണ്ട അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് രാജ്യത്തെ മെട്രോ സര്‍വീസുകള്‍ പുനാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്.
എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ബംഗളൂരു മെട്രോ. സ്‌റ്റേഷനുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയോ, യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്താല്‍ സര്‍വീസ് വെട്ടിച്ചുരുക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
http://88t.8a2.myftpupload.com/archives/56547
ഇതിന് പുറമേ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കാത്തത് മൂലം ഒരു സ്റ്റേഷനിലും ട്രെയിന്‍ പിടിച്ചിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ എട്ടുമണിക്ക് ബയപ്പനഹളളിയിലെ പര്‍പ്പിള്‍ ലൈനില്‍ നിന്നാണ് സര്‍വീസ് ആരംഭിച്ചത്. ഘട്ടം ഘട്ടമായി കൂടുതല്‍ റൂട്ടുകളില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനാണ് ബംഗളൂരു മെട്രോ തീരുമാനിച്ചിരിക്കുന്നത്.
ആരോഗ്യ മന്ത്രി ബി. ശ്രീരാമലുവും മെട്രോ അധികൃതരും ട്രെയിൻ യാത്ര നടത്തി സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka: State Health Minister B Sriramulu takes a ride on the purple line of Bengaluru Metro, from Vidhan Soudha to Majestic station as metro rail services in the city resumed from today. Metro officials are also present. pic.twitter.com/AEToUgzU1U
— ANI (@ANI) September 7, 2020