മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താൻ കെ.എസ്.ആർ.ടി.സി

പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിങ്ങനെയുള്ള ഈ പാണ്ഡവ ക്ഷേത്രങ്ങളിൽ ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും…

Read More

അഭയം നിഷേധിക്കപ്പെട്ടു; ദയാവധത്തിന് അനുമതി തേടി മലയാളി ട്രാൻസ്‌വുമൺ

ബെംഗളൂരു: അഭയം തേടിയുള്ള അനന്തമായ പോരാട്ടത്തിനൊടുവിൽ മടിക്കേരിയിലെ ട്രാൻസ്‌വുമൺ ദയാവധത്തിന് അനുമതി തേടി ജില്ലാ ഭരണകൂടത്തിന് കത്തയച്ചു. തനിക്ക് വീട് നൽകണമെന്ന് അധികൃതരോട് ആവർത്തിച്ചുള്ള അപേക്ഷകൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കേരളത്തിൽ നിന്നുള്ളതും ബധിരയുമായ റിഹാന ഇർഫാൻ പറയുന്നു. ഒരു പതിറ്റാണ്ട് മുമ്പാണ് റിഹാന മടിക്കേരിയിലേക്ക് താമസം മാറിയത്. മറ്റ് വിദ്യാർത്ഥികളുടെ പീഡനത്തെത്തുടർന്ന് അവൾക്ക് ഒരു സർക്കാർ കോളേജിലെ ഡിഗ്രി കോഴ്‌സ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഒരു ട്രാൻസ്‌വുമൺ ആയതിന്റെ പേരിൽ എന്നെ ഉപദ്രവിക്കുകയായിരുന്നു, ഞാൻ എന്റെ പഠനം നിർത്താൻ തീരുമാനിച്ചു. ഞാൻ മൈസൂരിലെ ഒരു ട്രാൻസ്‌ജെൻഡർ…

Read More

റോളക്സിൽ വീഴാത്ത നരനും ഡയമണ്ടിൽ വീഴാത്ത നാരിയും..; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വിദേശ പൗരന്മാരുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരക്കാരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ ഇവർ വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്യും. പിന്നീട് ഡൽഹി കസ്റ്റംസ് ഓഫിസർ എന്ന പേരിൽ ഫോണിലേക്കു വിളി വരും. നിങ്ങളുടെ പേരിൽ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ നികുതി അടയ്ക്കത്തതിനാൽ കസ്റ്റംസ് പിടിച്ചിട്ടുണ്ടെന്നും നൽകുന്ന അക്കൗണ്ടിലേക്ക് തുക അടച്ച് സമ്മാനങ്ങൾ കൈപ്പറ്റണമെന്നുമാകും നിർദേശം. ഇത് ശുദ്ധ…

Read More

‘കൃഷിക്കാരനായ ജയറാ’മിനെ ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവച്ച് താരം

തിരുവനന്തപുരം: നടൻ ജയറാമിന് സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം . ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പെരുമ്പാവൂർ തോട്ടുവയിലെ ജയറാമിന്‍റെ ഫാമിന്‍റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിൻ പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ജയറാമിന്‍റെ തോട്ടുവയിലെ ആനന്ദ് ഫാമിൽ 60ഓളം പശുക്കളുണ്ട്. തോട്ടുവയിലെ അഞ്ചര ഏക്കർ സ്ഥലത്ത് 10 വർഷം മുമ്പാണ് അഞ്ച് പശുക്കളുമായി അദ്ദേഹം ഫാം ആരംഭിച്ചത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണു പശുക്കളെ വാങ്ങിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന…

Read More

ഫിഫ വിലക്ക്: ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ റദ്ദാക്കി

ദുബായ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പ്രീ സീസൺ മത്സരങ്ങൾ റദ്ദാക്കി. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ ഫിഫ വിലക്കിയതാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കും തിരിച്ചടിയായത്. മൂന്ന് സൗഹാർദ്ദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നിലവിൽ യു.എ.ഇയിലാണ് ടീം ഉള്ളത്. ഇന്ത്യൻ ഫുട്ബോളുമായി സഹകരിക്കരുതെന്ന് അംഗരാജ്യങ്ങൾക്ക് ഫിഫ മുന്നറിയിപ്പ് നൽകിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് മൽസരങ്ങൾ റദ്ദാക്കേണ്ടി വന്നത്. ശനിയാഴ്ച വൈകിട്ട് അൽനസ്ർ ക്ലബ്ബുമായി ആദ്യ മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ ഫിഫയുടെ വിലക്കിൽ രാജ്യാന്തര ക്ലബ്ബുമായി മത്സരിക്കാനാകില്ലെന്ന നിബന്ധന ടീമിന് തിരിച്ചടിയായി. ഐഎസ്എലിനു മുന്നോടിയായി യുഎഇയിലെ മൂന്നു ക്ലബ്ബുകളുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ…

Read More

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു

തൃശൂര്‍: കര്‍ഷകദിന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു. നൃത്തത്തിന്‍റെ വീഡിയോ മന്ത്രി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. തൃശൂരിലെ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങള്‍ക്കൊപ്പമാണ് മന്ത്രി നൃത്തം ചെയ്യുന്നത്. “നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ..” മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Read More

യെദ്യൂരപ്പയെ ബിജെപിയുടെ കേന്ദ്ര പാർലമെന്ററി ബോർഡിൽ നിയമിച്ചു

ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടി ബി എസ് യെദ്യൂരപ്പയെയും മറ്റ് അഞ്ച് പുതുമുഖങ്ങളെയും പാർലമെന്ററി ബോർഡിലേക്ക് നിയമിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഒഴിവാക്കി ബിഎസ് യെദ്യൂരപ്പയെയും ഇഖ്ബാൽ സിംഗ് ലാൽപുരയെയും പാർട്ടി ഉൾപ്പെടുത്തി. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് യെദ്യൂരപ്പയെ ബോർഡിൽ നിയമിച്ചത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള വ്യക്തിയെന്ന നിലയിൽ ബിജെപി പാർലമെന്ററി ബോർഡിൽ അംഗമാകുന്ന ആദ്യ സിഖുകാരനാണ് ഇഖ്ബാൽ ലാൽപുര. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, സുധ യാദവ്, സത്യനാരായണ ജാതി എന്നിവരാണ്…

Read More

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം; സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ

rama

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് കെ കെ രമ എം എൽ എ. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ തന്നെ വിധി പ്രസ്താവിക്കാൻ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും രമ ചോദിച്ചു. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ വിവാദ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമവിദഗ്ധരും എഴുത്തുകാരും വനിതാ ആക്ടിവിസ്റ്റുകളും കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി…

Read More

വിമാനത്തിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം

ഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കുകളും സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. നിർദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാനക്കമ്പനികൾ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് കരുതൽ ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് കർശനമാക്കിയിരുന്നു.

Read More

അജിത്ത് ഡോവലിന്റെ വസതിയിലെ സുരക്ഷാ വീഴ്ച്ച; 3 കമാൻഡോകളെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ വസതിയിലെ സുരക്ഷാ വീഴ്ച്ചയുടെ പേരിൽ മൂന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കമാൻഡോകളെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), കമാൻഡന്‍റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ എന്നിവരെ സ്ഥലം മാറ്റി. ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായ സുരക്ഷാ വീഴ്ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. 2022 ഫെബ്രുവരിയിലാണ് ബെംഗളൂരു സ്വദേശിയായ ശന്തനു റെഡ്ഡി അജിത് ഡോവലിന്‍റെ ഡൽഹിയിലെ വസതിയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. കാറിൽ എത്തിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടയുകയും പിന്നീട് ഡൽഹി പൊലീസ്…

Read More
Click Here to Follow Us