ബിഎംടിസി ഡ്രൈവർ തൂങ്ങിമരിച്ചു;ആർആർ നഗർ ഡിപ്പോയിൽ പ്രതിഷേധം

ബെംഗളൂരു: ആം ആദ്മി പാർട്ടിയുടെ (എഎപി) പിന്തുണയോടെ നിരവധി ബിഎംടിസി ഡ്രൈവർമാരും കണ്ടക്ടർമാരും ആർആർ നഗർ ഡിപ്പോയിൽ അഴിമതിയും ഉദ്യോഗസ്ഥരുടെ പീഡനവും ആരോപിച്ച് ഒരു ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിഷേധിച്ചു.

ആർആർ നഗർ ഡിപ്പോയിൽ തൂങ്ങിമരിച്ച ബിഎംടിസി ഡ്രൈവർ ഹോള ബസപ്പയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ദിവസവും ജോലി ലഭിക്കാൻ തൊഴിലാളികൾ കൈക്കൂലി നൽകണം. മേലുദ്യോഗസ്ഥൻ ജോലി ഏൽപ്പിച്ചില്ലെങ്കിൽ, അത് ശമ്പളനഷ്ടമായി കണക്കാക്കും. അതുപോലെ, അവധി ലഭിക്കാൻ കൈക്കൂലി നൽകണം എന്നും ഒരു ജീവനക്കാരൻ പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് മരണങ്ങളാണ് ബിഎംടിസി കണ്ടതെന്ന് എഎപിയുടെ മോഹൻ ദാസരി പറഞ്ഞു. ഉദ്യോഗസ്ഥർ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us